യൂനുസിന് ഡബ്ള്‍; പാകിസ്താന് ലീഡ്

ഓവല്‍: ഇംഗ്ളണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന് ലീഡ്. ഇരട്ട സെഞ്ച്വറി നേടിയ വെറ്ററന്‍ താരം യൂനുസ് ഖാന്‍െറയും (218) സെഞ്ച്വറി നേടിയ ആസാദ് ശഫീഖിന്‍െറയും (109) കരുത്തില്‍ 514 റണ്‍സ് അടിച്ചുകൂട്ടിയ പാകിസ്താന്‍ 214 റണ്‍സിന്‍െറ ലീഡ് കരസ്ഥമാക്കി. നേരത്തേ ആദ്യ ഇന്നിങ്സില്‍ ഇംഗ്ളണ്ട് 328ന് പുറത്തായിരുന്നു. രണ്ടാമതും പാഡുകെട്ടിയ ആതിഥേയര്‍ മൂന്നാം ദിനം ചായക്കുപിരിയുമ്പോള്‍ രണ്ടു വിക്കറ്റിന് 49 എന്ന നിലയിലാണ്. ജോ റൂട്ടും (22) ജെയിംസ് വിന്‍സും (പൂജ്യം) ആണ് ക്രീസില്‍. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് (ഏഴ്), അലക്സ് ഹെയില്‍സ് (12) എന്നിവരാണ് പുറത്തായത്. എട്ടു വിക്കറ്റ് ശേഷിക്കെ ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ ഇംഗ്ളണ്ടിന് 165 റണ്‍സ് കൂടി വേണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.