ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന് സെവാഗിന്‍െറ ഉരുളക്കുപ്പേരി

ന്യൂഡല്‍ഹി: ഒളിമ്പിക്സിലെ രണ്ട് മെഡല്‍നേട്ടത്തിന് ഇന്ത്യയില്‍ നടക്കുന്ന വിപുലമായ ആഘോഷങ്ങളെ ട്വിറ്ററില്‍ കളിയാക്കിയ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്സ് മോര്‍ഗന് ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിന്‍െറ ഉരുളക്കുപ്പേരി. ‘120 കോടി ജനതയുള്ള രാജ്യം രണ്ട് തോറ്റ മെഡലുകള്‍ ആഘോഷമാക്കുകയാണ്. എന്തൊരു വല്ലായ്മയാണിത്?- മോര്‍ഗന്‍െറ ട്വീറ്റ് ഇതായിരുന്നു. മോര്‍ഗന്‍െറ ‘യോര്‍ക്കര്‍’  സെവാഗ്  ‘സിക്സര്‍’ പറത്തി. ‘ഞങ്ങള്‍ ചെറിയ സന്തോഷം പോലും പരിപോഷിപ്പിക്കുന്നവരാണ്. പക്ഷേ, ക്രിക്കറ്റ് കണ്ടുപിടിച്ച ഇംഗ്ളണ്ട് ലോകകപ്പ് ജയിക്കാഞ്ഞിട്ടും അതില്‍ കളിക്കുന്നതും വല്ലായ്മ തന്നെ’- വീരു ട്വിറ്ററില്‍ കുറിച്ചു. പിന്നീട് ആയിരക്കണക്കിന് ഫോളോവേഴ്സാണ് ഇത് റീട്വീറ്റ് ചെയ്തത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.