ഐ.സി.സി അഴിമതിവിരുദ്ധ സമിതിയില്‍ ദ്രാവിഡും


ദുബൈ: ഐ.സി.സിയുടെ അഴിമതിവിരുദ്ധ മേല്‍നോട്ട സമിതിയില്‍ രാഹുല്‍ ദ്രാവിഡിനെയും ഉള്‍പ്പെടുത്തിയതായി ഐ.സി.സി പ്രസ്താവനയില്‍ വ്യക്തമാക്കി. റോണി ഫ്ളാങ്ങാന്‍െറ നേതൃത്വത്തിലുള്ള സമിതിയില്‍ ഐ.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്‍മാനുപുറമെ ലൂയിസ് വെസ്റ്റണ്‍, ജോണ്‍ ആബട്ട്, ഡേവിഡ് റിച്ചാഡ്സണ്‍ എന്നിവരുമുണ്ടാകും. മേല്‍നോട്ട സമിതി വര്‍ഷത്തില്‍ ഒരിക്കല്‍ ചേരുകയും സാമ്പത്തിക കാര്യങ്ങള്‍ പരിശോധിക്കുകയും അഴിമതി ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.