വെല്ലിങ്ടണ്‍ ടെസ്റ്റ്: ആസ്ട്രേലിയക്ക് മേല്‍ക്കൈ

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്ട്രേലിയക്ക് മേല്‍ക്കൈ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 183 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 147 എന്ന നിലയിലാണ്. ഉസ്മാന്‍ ഖവാജയും (57) ആദം വോഗ്സുമാണ് (ഏഴ്) ക്രീസില്‍. നായകന്‍ സ്മിത്ത് 71 റണ്‍സെടുത്തു.
അവസാന വിക്കറ്റില്‍ മാര്‍ക്ക് ക്രെയ്ഗും (41) ട്രെന്‍റ് ബോള്‍ട്ടും (24) നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ന്യൂസിലന്‍ഡിനെ നാണക്കേടില്‍നിന്ന് രക്ഷിച്ചത്. കൊറി ആന്‍ഡേഴ്സണ്‍ 38 റണ്‍സെടുത്തു. അതേസമയം, നൂറാം ടെസ്റ്റിനിറങ്ങിയ നായകന്‍ ബ്രണ്ടന്‍ മക്കലം റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഓസിസിന് വേണ്ടി ഹേസല്‍വുഡ് നാലും സിഡില്‍, ലയോണ്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും വീഴ്ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.