മുഹമ്മദ് ആമിറിന് വിസയായി

വെലിങ്ടണ്‍: അന്താരാഷ്ട്ര ക്രിക്കറ്റ്  കൗണ്‍സില്‍ വിലക്ക്  നീക്കിയതിനെ തുടര്‍ന്ന് പാകിസ്താന്‍ പേസ് ബൗളര്‍ മുഹമ്മദ് ആമിറിന് ന്യൂസിലന്‍ഡ് വിസ അനുവദിച്ചു. 
23കാരനായ ആമിര്‍  ഈ മാസം ന്യൂസിലന്‍ഡില്‍ നടക്കുന്ന ഏകദിന-ട്വന്‍റി20 പരമ്പരകളില്‍ കളിക്കും. 2010ലെ ഇംഗ്ളണ്ട് പര്യടനത്തിലെ ഒത്തുകളിയെ  തുടര്‍ന്നാണ്  അന്താരാഷ്ട്ര  ക്രിക്കറ്റ് കൗണ്‍സില്‍ അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയത്. ലോര്‍ഡ്സില്‍ നടന്ന ടെസ്റ്റിലാണ് ആമിര്‍ അവസാനമായി ദേശീയ ടീമില്‍ കളിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.