ലോഡ്സ്: ഒത്തുകളി വിവാദത്തിന്‍െറ പേരില്‍ വിലക്കും ജയില്‍ ശിക്ഷയും നേരിട്ട മുഹമ്മദ് ആമിറിന്‍െറ തിരിച്ചുവരവുകൊണ്ട് ശ്രദ്ധേയമായ ആദ്യ ടെസ്റ്റില്‍ ഇംഗ്ളണ്ടിനെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താന്‍ തുടക്കത്തിലെ പതര്‍ച്ചക്കുശേഷം കരകയറുന്നു. 63 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്ത സന്ദര്‍ശകരെ തകര്‍ച്ചയില്‍ കൈപിടിച്ചു നയിക്കുന്നത് ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖിന്‍െറ അര്‍ധ സെഞ്ച്വറി പിന്നിട്ട ബാറ്റിങ് പ്രകടനമാണ്.
ടോസിന്‍െറ ബലത്തില്‍ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് സ്കോര്‍ 38ല്‍ എത്തിയപ്പോള്‍തന്നെ ആദ്യ പ്രഹരമേറ്റു. ക്രിസ് വേക്സിന്‍െറ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോണി ബെയ്ര്‍സ്റ്റോ പിടിച്ച് ഓപണര്‍ ഷാന്‍ മസൂദ് വെറും ഏഴു റണ്‍സെടുത്ത് പുറത്തായി. മറുവശത്ത് നന്നായി കളിച്ച മുഹമ്മദ് ഹഫീസ് 40 റണ്‍സെടുത്ത് ക്രീസ് വിട്ടു. മൂന്നാമനായി ക്രീസിലത്തെിയ അസ്ഹര്‍ അലിയും വൈകാതെ ഏഴു റണ്‍സിന് പുറത്ത്. വെറ്ററന്‍ താരം യൂനിസ് ഖാന്‍ പിടിച്ചുനിന്നുവെന്നു തോന്നിച്ച നേരത്താണ് വീണത്. 33 റണ്‍സെടുത്ത യൂനിസിനെ സ്റ്റുവര്‍ട്ട് ബ്രോഡാണ് പുറത്താക്കിയത്. തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച മിസ്ബാഹുല്‍ ഹഖും ആസാദ് ഷെഫീഖും രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 63 റണ്‍സുമായി മിസ്ബാഹും 34 റണ്‍സുമായി ആസാദ് ഷെഫീഖും പൊരുതുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.