ലോഡ്സ്: ഇംഗ്ളണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന് ബാറ്റിങ് തകര്‍ച്ച. ആദ്യ ഇന്നിങ്സിലെ 67 റണ്‍സ് ലീഡിന്‍െറ കരുത്തില്‍ രണ്ടാം ഇന്നിങ്സ് തുടങ്ങിയ പാകിസ്താന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെന്ന നിലയിലാണ്. ഇംഗ്ളണ്ട് ആദ്യ ഇന്നിങ്സില്‍ 272 റണ്‍സിന് പുറത്തായിരുന്നു.
പാകിസ്താന്‍െറ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ രണ്ടു റണ്‍സത്തെിയപ്പോള്‍ ഓപണര്‍ മുഹമ്മദ് ഹഫീസ് പൂജ്യത്തിന് പുറത്തായി. രണ്ടാം വിക്കറ്റില്‍ ഷാന്‍ മസൂദും (24) അസ്ഹര്‍ അലിയും (23) ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അധികം നീണ്ടുനിന്നില്ല. ആദ്യ ഇന്നിങ്സിലെ സെഞ്ചൂറിയന്‍ മിസ്ബാഹുല്‍ ഹഖിനെ റണ്ണെടുക്കുന്നതിനുമുമ്പേ മൊഈന്‍ അലി പറഞ്ഞയച്ചു. നേരത്തേ, 253ന് ഏഴ് എന്നനിലയില്‍ മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ളണ്ട് 19 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്തായി. 72 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ യാസിര്‍ ഷായാണ് ഇംഗ്ളണ്ടിനെ തകര്‍ത്തത്. ആറു വര്‍ഷത്തെ ഇടവേളക്കുശഷം ടീമില്‍ തിരിച്ചത്തെിയ മുഹമ്മദ് ആമിറിന് ഒരു വിക്കറ്റ് നേടാനേ കഴിഞ്ഞുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.