ലങ്ക തകര്‍ന്നു; 117ന് പുറത്ത്

കൊളംബൊ: പാതിയില്‍ മഴ അപഹരിച്ച ആദ്യ ദിവസം സ്വന്തം മടയില്‍ സിംഹങ്ങള്‍ക്ക് തകര്‍ച്ച. ആസ്ട്രേലിയക്കെതിരെ സ്വന്തം മണ്ണില്‍ ആദ്യ ടെസ്റ്റിനിറങ്ങിയ ശ്രീലങ്ക ഒന്നാമിന്നിങ്സില്‍ 117 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ 20 ഓവറില്‍ രണ്ടു വിക്കറ്റിന് 66 റണ്‍സെടുത്തു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് തുടക്കം മുതല്‍ കഷ്ടകാലമായിരുന്നു. 18 റണ്‍സായപ്പോഴേക്കും മൂന്നു വിക്കറ്റുകളാണ് നിലംപൊത്തിയത്.
24 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വയാണ് ടോപ് സ്കോറര്‍ എന്നത് ലങ്കന്‍ ബാറ്റിങ്ങിന്‍െറ പതനം വ്യക്തമാക്കുന്നു. ആറുപേര്‍ രണ്ടക്കം കാണാതെ പുറത്തായി. ജോഷ് ഹേസല്‍വുഡും നഥാന്‍ ലിയോണും മൂന്നു വീതം വിക്കറ്റ് പിഴുതപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കും സ്റ്റീവ് ഒ കീഫും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയയുടെയും തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഏഴു റണ്‍സ് എടുത്തപ്പോഴേക്കും ഓപണര്‍മാരായ ജോ ബേണ്‍സിനെയും ഡേവിഡ് വാര്‍ണറെയും നഷ്ടമായി. വാര്‍ണര്‍ അക്കൗണ്ട് തുറക്കാതെയാണ് പുറത്തായത്. 25 റണ്‍സുമായി ഉസ്മാന്‍ ഖ്വാജയും 28 റണ്‍സുമായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.