മുംബൈ: ഒക്ടോബറില്‍ ആരംഭിക്കുന്ന പുതിയ ക്രിക്കറ്റ് സീസണോടെ ആറ് പുതിയ മൈതാനങ്ങള്‍കൂടി ടെസ്റ്റ് വേദിയാകും. ധര്‍മശാല, റാഞ്ചി, രാജ്കോട്ട്, പുണെ, ഇന്ദോര്‍, വിശാഖപട്ടണം എന്നീ ആറു വേദികള്‍ക്കുകൂടി ടെസ്റ്റ് പദവി നല്‍കാന്‍ ബി.സി.സി.ഐ തീരുമാനിച്ചു. പുതിയ സീസണിന്‍െറ മത്സരക്രമം പുറത്തിറക്കവെയാണ് ബി.സി.സി.ഐ സെക്രട്ടറി അജയ് ശിര്‍കെ പുതിയ ടെസ്റ്റ് വേദികളുടെ വിവരം അറിയിച്ചത്.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ന്യൂസിലന്‍ഡ് ഇന്ത്യന്‍ പര്യടനത്തിന് എത്തുന്നുണ്ട്. തൊട്ടുപിന്നാലെ ഇംഗ്ളണ്ടും ആസ്ട്രേലിയയും ബംഗ്ളാദേശും എത്തുന്നുണ്ട്. 13 ടെസ്റ്റ് മത്സരങ്ങളും എട്ട് ഏകദിന മത്സരങ്ങളും മൂന്ന് ട്വന്‍റി20 മത്സരങ്ങളുമാണ് ഇത്തവണത്തെ ആഭ്യന്തര സീസണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാഗ്പൂരിലടക്കമുള്ള ചില വേദികളുടെ പിച്ചിന്‍െറ നിലവാരത്തെക്കുറിച്ച് നേരത്തെ വിവാദമുയര്‍ന്നിരുന്നു. ആതിഥേയരുടെ വിജയത്തിനായി തയാറാക്കിയ പിച്ചുകള്‍ക്കെതിരെ രൂക്ഷവിമര്‍ശമാണ് പല കോണില്‍നിന്നും ഉണ്ടായത്. ഇതും പുതിയ ടെസ്റ്റ് വേദികള്‍ കണ്ടത്തെുന്നതിന് കാരണമായിട്ടുണ്ട്.
ഇന്ദോര്‍, കാണ്‍പുര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടെസ്റ്റുകള്‍ നടക്കുക. ധര്‍മശാല, കൊല്‍ക്കത്ത, ഡല്‍ഹി, മൊഹാലി, റാഞ്ചി, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് അഞ്ച് ഏകദിന മത്സരങ്ങള്‍ നടക്കുക.
ഇംഗ്ളണ്ട് പരമ്പരയിലെ അഞ്ച് ടെസ്റ്റുകളും മൂന്ന് ഏകദിനവും മൂന്ന് ട്വന്‍റി20 മത്സരവും അടങ്ങിയ പരമ്പരയാണ് നിശ്ചയിച്ചിരിക്കുന്നത്. മൊഹാലി, രാജ്കോട്ട്, മുംബൈ, വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിലാണ് ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പര നടക്കുക. പുണെ, കട്ടക്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഏകദിനവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.