പേസിന്‍െറ റാക്കറ്റ്, ധോണിയുടെ ഗ്ലൗസ്

കൊല്‍ക്കത്ത: കളിക്കളത്തിനും പുറത്തേക്ക് പടര്‍ന്ന സൗഹൃദത്തിന്‍െറയും കാരുണ്യത്തിന്‍െറയും പുതിയ അധ്യായമാകുകയാണ് ഇന്ത്യന്‍ ടെന്നിസ് താരം ലിയാണ്ടര്‍ പേസും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും. ശ്വാസനാളത്തിന് കാന്‍സര്‍ ബാധിച്ച ബാപ്പി മാജി എന്ന മോഹന്‍ ബഗാന്‍െറ കടുത്ത ആരാധകന്‍െറയും മരണമടഞ്ഞ ഈസ്റ്റ് ബംഗാള്‍ ആരാധകന്‍ അലിപ് ചക്രബര്‍ത്തിയുടെ കുടുംബത്തിനും ധനസഹായം സ്വരൂപിക്കാന്‍ ‘എക്സ്ട്രാടൈം’ എന്ന വെബ്സൈറ്റ് നടത്തിയ ലേലത്തിന് ലിയാണ്ടര്‍ നല്‍കിയത് വിംബിള്‍ഡണ്‍ മിക്സഡ് ഡബ്ള്‍സ് കിരീടം നേടിയപ്പോള്‍ കളിച്ച റാക്കറ്റായിരുന്നു. ധോണിയാകട്ടെ തന്‍െറ ഒരു ജോടി കീപ്പിങ് ഗ്ളൗസും. റാക്കറ്റിന് 1.5 ലക്ഷം രൂപയും ഗ്ളൗസിന് ഒരു ലക്ഷം രൂപയും കിട്ടി. മൊത്തം 14 ലക്ഷം രൂപയാണ് ലേലത്തിലൂടെ സമാഹരിക്കാനായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.