??????? ??????????? ??????????? ????? ???????, ????? ????????? ???? ??.??.???. ????????, ????????? ???? ???????? ??? ???????????? ?????? ????????? ????? ???????????

പിങ്ക് പന്തിന് അരങ്ങേറ്റം; ഷമിയും സാഹയും കളിക്കും

കൊല്‍ക്കത്ത: ഡേ നൈറ്റ് ക്രിക്കറ്റ് ടെസ്റ്റ് നടത്തുന്നതിന് മുന്നോടിയായി ശനിയാഴ്ച കൊല്‍ക്കത്തയില്‍ നടക്കുന്ന പരീക്ഷണ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് ഷമിയും വൃദ്ധിമാന്‍ സാഹയും കളിക്കും. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ നടന്ന സൂപ്പര്‍ ലീഗ് ക്രിക്കറ്റിന്‍െറ ഫൈനലാണ് ഈഡന്‍ ഗാര്‍ഡനില്‍ പിങ്ക് ബാള്‍ ഉപയോഗിച്ച് ഡേ നൈറ്റ് മത്സരമായി നടത്തുന്നത്. ഫൈനലില്‍ മോഹന്‍ ബഗാനും ഭവാനിപുര്‍ ക്ളബുമാണ് ഏറ്റുമുട്ടുന്നത്. മോഹന്‍ ബഗാനു വേണ്ടിയാണ് ഷമിയും സാഹയും കളത്തിലിറങ്ങുന്നത്. ഏഴു വര്‍ഷം മുമ്പ് ആസ്ട്രേലിയയില്‍ നടന്ന പരീക്ഷണ മത്സരത്തില്‍ ഡേ നൈറ്റ് ടെസ്റ്റ് കളിച്ച പരിചയമുണ്ട് സാഹക്ക്. എന്നാല്‍, ഷമി ആദ്യമായാണ് പിങ്ക് ബാളില്‍ എറിയാന്‍ തയാറെടുക്കുന്നത്. ഈ മത്സരം വിജയകരമാണെങ്കില്‍ ഇന്ത്യയിലും വൈകാതെ ഡേ നൈറ്റ് ടെസ്റ്റ് സംഘടിപ്പിക്കാന്‍ ബി.സി.സി.ഐ ആലോചിക്കുന്നുണ്ട്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലാണ് പിങ്ക് ബാള്‍ മത്സരത്തിന് മുന്നൊരുക്കം നടക്കുന്നത്. ഇതിന് പിന്തുണയുമായി രാഹുല്‍ ദ്രാവിഡും വീരേന്ദര്‍ സെവാഗും വി.വി.എസ്. ലക്ഷ്മണും രംഗത്തുവന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.