ഇറാനി ട്രോഫി: മുംബൈ കൂറ്റന്‍ ലീഡിലേക്ക്

ഇറാനി ട്രോഫി: മുംബൈ കൂറ്റന്‍ ലീഡിലേക്ക്

മുംബൈ: ഇറാനി ട്രോഫി ടെസ്റ്റ് ക്രിക്കറ്റില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ മുംബൈ കൂറ്റന്‍ ലീഡിലേക്ക്. ഒന്നാം ഇന്നിങ്സില്‍ റെസ്റ്റ് ഓഫ് ഇന്ത്യയെ 306 റണ്‍സിന് പുറത്താക്കിയ മുംബൈ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ രണ്ടു റണ്‍സെടുത്തു. രണ്ടു ദിനവും ഒമ്പതു വിക്കറ്റും ശേഷിക്കേ 299 റണ്‍സ് ലീഡായി. മൂന്നു വിക്കറ്റ് വീഴ്ത്തിയ അഭിഷേക് നായര്‍, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഇഖ്ബാല്‍ അബ്ദുല്ല, ജെയ് ബിസ്ത എന്നിവരാണ് റെസ്റ്റ് ഓഫ് ഇന്ത്യയെ തകര്‍ത്തത്. ധവാല്‍ കുല്‍കര്‍ണി, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
മുംബൈയുടെ 603 എന്ന കൂറ്റന്‍ സ്കോറിനെ പ്രതിരോധിക്കാന്‍ ഇറങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യന്‍ നിരയില്‍ കരുണ്‍ നായര്‍ക്ക് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. സെഞ്ച്വറിക്ക് ആറു റണ്‍സകലെ കരുണിനെ കുല്‍കര്‍ണി പുറത്താക്കി. വാലറ്റ ബാറ്റ്സ്മാന്‍ ജയ്ദേവ്് ഉനദ്കട് 48 റണ്‍സെടുത്തു. ജയന്ത് യാദവ് (46), ഷെല്‍ഡന്‍ ജാക്സണ്‍ (37) എന്നിവരും തിളങ്ങി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.