????? ??????? ?????????? ???????? ??? ?????? ???

ഇറാനി ട്രോഫി: റെസ്റ്റ് ഓഫ് ഇന്ത്യ പൊരുതി നേടി

മുംബൈ: രഞ്ജി ചാമ്പ്യന്മാരായ മുംബൈ ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യം പതറാതെ പിന്തുടര്‍ന്ന റെസ്റ്റ് ഓഫ് ഇന്ത്യക്ക് നാലു വിക്കറ്റിന്‍െറ ത്രസിപ്പിക്കുന്ന ജയം. 482 റണ്‍സ് ലക്ഷ്യമാണ് റെസ്റ്റ് ഓഫ് ഇന്ത്യ അടിച്ചെടുത്തത്. ഓപണര്‍ ഫൈസ് ഫൈസലിന്‍െറ സെഞ്ച്വറി (127), കരുണ്‍ നായര്‍ (92), സുദീപ് ചാറ്റര്‍ജി (54), ഷെല്‍ഡന്‍ ജാക്സന്‍ (59), സ്റ്റുവര്‍ട്ട് ബിന്നി (54) എന്നിവരുരുടെ അര്‍ധസെഞ്ച്വറിയുമാണ് റെസ്റ്റ് ഓഫ് ഇന്ത്യക്ക് വിജയമൊരുക്കിയത്.
സ്കോര്‍: മുംബൈ 603&182. റെസ്റ്റ് ഓഫ് ഇന്ത്യ 306&482/6.

ഒരു വിക്കറ്റിന് 100 എന്ന നിലയില്‍ അഞ്ചാം ദിനം കളിയാരംഭിച്ച റെസ്റ്റ് ഓഫ് ഇന്ത്യ വിജയത്തിലേക്ക് പതര്‍ച്ചകളില്ലാതെ ബാറ്റു വീശുകയായിരുന്നു. സ്കോര്‍ 176ല്‍ സുദീപ് ചാറ്റര്‍ജിയെ നഷ്ടപ്പെട്ടെങ്കിലും കരുണ്‍ നായര്‍ ക്രീസിലത്തെിയതോടെ റെസ്റ്റ് ഓഫ് ഇന്ത്യ ടോപ് ഗിയറിലായി. ഇരുവരും ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച് സ്കോറുയര്‍ത്തി. സ്കോര്‍ 306ല്‍ നില്‍ക്കെ സെഞ്ച്വറി തികച്ച ഫൈസ് ഫസലിനെ, ഇഖ്ബാല്‍ അബ്ദുല്ല വിക്കറ്റ് കീപ്പര്‍ ആദിത്യ താരെയുടെ കൈകളിലത്തെിച്ചു. 280 പന്തില്‍നിന്നായിരുന്നു ഫസലിന്‍െറ 127.

അര്‍ഹമായ സെഞ്ച്വറിക്ക് ഏഴു റണ്‍സകലെ കരുണ്‍ നായരും വീണു. 132 പന്തില്‍നിന്ന് 93 റണ്‍സ് നേടിയ കരുണിനെ ഇക്ബാല്‍ അബ്ദുല്ലതന്നെ പുറത്താക്കി മുംബൈക്ക് പ്രതീക്ഷയേകി. എന്നാല്‍, പിന്നീടുവന്ന നമാന്‍ ഓജ (29) കാര്യമായി സംഭാവന നല്‍കി. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ സ്റ്റുവര്‍ട്ട് ബിന്നി 51 പന്തിലാണ് 54 റണ്‍സെടുത്തത്. ജയന്ത് യാദവ് 23 റണ്‍സുമായി പുറത്താകാതെ നിന്നു. റെസ്റ്റ് ഓഫ് ഇന്ത്യയുടെ വീണ ആറു വിക്കറ്റുകളില്‍ അഞ്ചും സ്വന്തമാക്കി മുംബൈ നിരയില്‍ ഇഖ്ബാല്‍ അബ്ദുല്ല തിളങ്ങി. ഒന്നാം ഇന്നിങ്സിലും 94 റണ്‍സെടുത്ത കരുണ്‍ നായര്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.