ബംഗളൂരു: ട്വന്‍റി20 വനിതാ ലോകകപ്പില്‍ ബംഗ്ളാദേശിനെതിരെ ഇംഗ്ളണ്ടിന് 36 റണ്‍സ് ജയം. ആദ്യം ബാറ്റു ചെയ്ത ഇംഗ്ളണ്ട് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തപ്പോള്‍ ബംഗ്ളാദേശിന്‍െറ പോരാട്ടം ആറു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സിലൊതുങ്ങി.
ക്യാപ്റ്റനും ഓപണറുമായ ചാര്‍ലോട്ട് എഡ്വേര്‍ഡിന്‍െറ അര്‍ധസെഞ്ച്വറിയാണ് (60) ഇംഗ്ളീഷ് നിരക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. ചാര്‍ലോട്ടിനു പുറമെ, നതാലി സ്കിവര്‍ (27), തമ്മി ബ്യൂമോണ്ട് (18), കാതറിന്‍ ബ്രണ്ട് (17) എന്നിവരും ഇംഗ്ളണ്ടിനായി മികച്ചരീതിയില്‍ ബാറ്റുവീശി.
ബംഗ്ളാദേശ് ബൗളിങ് നിരയില്‍ ജഹനാര ആലം മൂന്നു വിക്കറ്റ് വീഴ്ത്തി. 35 റണ്‍സെടുത്ത നിഗര്‍ സുല്‍ത്താനയും പുറത്താകാതെ 32 റണ്‍സെടുത്ത സല്‍മ ഖാതൂനും ബംഗ്ളാദേശിന്‍െറ വിജയത്തിനായി പൊരുതിയെങ്കിലും ഫലംകണ്ടില്ല. ഫര്‍ഗാന ഹഖ് (19), റുമാന അഹമദ് (19) എന്നിവരും പൊരുതി.
ഇംഗ്ളണ്ട് നിരയില്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയ അന്യ ഷ്റബ്സോള്‍ ഇംഗ്ളീഷ് നിരയില്‍ തിളങ്ങി. മാര്‍ച്ച് 20ന് വെസ്റ്റിന്‍ഡീസിനെതിരെയാണം ബംഗ്ളാദേശിന്‍െറ അടുത്ത മത്സരം. ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് അയര്‍ലന്‍ഡിനെ നേരിടുമ്പോള്‍ ആസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.