മുംബൈ: മുന്‍ കേരള ക്യാപ്റ്റന്‍ കെ.എന്‍. അനന്തപത്മനാഭന്‍ ഐ.പി.എല്‍ ഒമ്പതാം സീസണ്‍ മത്സരങ്ങള്‍ നിയന്ത്രിക്കും. ബി.സി.സി.ഐയാണ് ഫീല്‍ഡ് അമ്പയറായി അനന്തനെ നിയമിച്ചത്. കേരളത്തിനു വേണ്ടി 105 ഫസ്റ്റ്ക്ളാസ് മത്സരങ്ങള്‍ കളിച്ച അനന്തന്‍ 2005ലാണ് കരിയറിനോട് വിടപറഞ്ഞത്. 2006ല്‍ ബി.സി.സി.ഐ അമ്പയിറിങ് പരീക്ഷ പാസായി. ഇന്ത്യ ‘എ’,ദക്ഷിണേഷ്യന്‍ ഗെയിംസ്, രഞ്ജി ട്രോഫി ഉള്‍പ്പെടെ 195 മത്സരങ്ങള്‍ നിയന്ത്രിച്ച ഇദ്ദേഹം നാഷനല്‍ ക്രിക്കറ്റ് അക്കാദമി ലെവല്‍ രണ്ട് കോച്ച് യോഗ്യതയും നേടിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ അനന്തന്‍ ഐ.ഒ.ബി തിരുവനന്തപുരം റീജ്യണല്‍ ഓഫീസില്‍ ഉദ്യോഗസ്ഥനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.