വിശാഖപട്ടണം: സീസണില്‍ ആദ്യമായി പുറത്തേക്ക് പോകാനുള്ള നിയോഗം ഏറ്റവും കൂടുതല്‍ ഐ.പി.എല്‍ ഫൈനല്‍ നയിച്ച ക്യാപ്റ്റന്‍ എം.എസ്. ധോണി നയിച്ച റൈസിങ് പുണെ ജയന്‍റ്സിന്. നിര്‍ണായക മത്സരത്തില്‍ ഹൈദരാബാദിനെതിരെ നാല് റണ്‍സിനാണ് പുണെ തോല്‍ വി വഴങ്ങിയത്. സ്കോര്‍: ഹൈദരാബാദ് 20 ഓവറില്‍ എട്ടിന് 137. പുണെ 20 ഓവറില്‍ എട്ടിന് 133.
11 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ മൂന്ന് ജയവും എട്ടു തോല്‍വിയുമാണ് പുണെയുടെ അക്കൗണ്ടിലുള്ളത്(പോയന്‍റ് 6). താരതമ്യേന ചെറിയ ടോട്ടല്‍ പിന്തുടര്‍ന്നെങ്കിലും വെറ്ററന്‍ താരം ആശിശ് നെഹ്റ പുണെക്ക് കടിഞ്ഞാണിടുകയായിരുന്നു. അവസാന മൂന്നു പന്തില്‍ 12റണ്‍സായിരുന്നു പുണെക്കാവശ്യം. ക്രീസില്‍ ധോണി. നാലാം പന്ത് സിക്സറിന് പറത്തിയെങ്കിലും അടുത്ത പന്തില്‍ റണ്ണൗട്ട്. അവസാന പന്തില്‍ സാംപയെ വിക്കറ്റ് കീപ്പറുടെ കൈകളിലത്തെിച്ച് മത്സരം സ്വന്തമാക്കി. ബെയ്ലി(34), ആര്‍. അശ്വിന്‍ (29) എന്നിവരാണ് പുണെക്കു വേണ്ടി തിളങ്ങിയ മറ്റുള്ളവര്‍. നേരത്തെ ആസ്ട്രേലിയന്‍ സ്പിന്നര്‍ ആഡം സാംപ ആറുവിക്കറ്റുമായി കളം നിറഞ്ഞപ്പോള്‍ 137 റണ്‍സെടുക്കാനേ ആതിഥേയര്‍ക്ക് സാധിച്ചുള്ളൂ. നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങിയാണ് സാംപയുടെ നേട്ടം. ആര്‍.പി. സിങ്, ആര്‍. അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 27 പന്തില്‍ രണ്ടു വീതം ഫോറും സിക്സും സഹിതം 33 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്കോറര്‍. കെയ്ന്‍ വില്യംസണ്‍ 32ഉം യുവരാജ് സിങ് 23ഉം റണ്‍സ് നേടി. സ്വന്തം കാണികള്‍ക്കു മുന്നില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുത്തു.
എന്നാല്‍, പ്രതീക്ഷകള്‍ തെറ്റിച്ച് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ (11) ആര്‍.പി. സിങ് ധോണിയുടെ കൈകളിലത്തെിച്ചു. രണ്ടാം വിക്കറ്റില്‍ ധവാനും വില്യംസണും 64 റണ്‍സ് വരെയത്തെിച്ചെങ്കിലും 10 ഓവര്‍ പിന്നിട്ടത് തിരിച്ചടിയായി. ധവാനെ സൗരഭ് തിവാരിയുടെ കൈകളിലത്തെിച്ച് അശ്വിനാണ് സഖ്യം പൊളിച്ചത്. പിന്നീട് എത്തിയ യുവി രണ്ടു സിക്സുകള്‍ പറത്തി പ്രതീക്ഷ നല്‍കിയെങ്കിലും ആയുസ്സുണ്ടായില്ല. യുവരാജിനെ സാംപ തിവാരിയുടെ കൈകളിലത്തെിച്ചു. വില്യംസണെയും സാംപ മടക്കി. ഹെന്‍റിക്വസ് (10), ദീപക് ഹൂഡ (14), നമാന്‍ ഓജ (7), ഭുവനേശ്വര്‍ കുമാര്‍ (1) എന്നിവരാണ് സാംപയുടെ മറ്റ് ഇരകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.