കോഹ്ലി എല്ലാ ഫോര്‍മാറ്റിന്‍െറയും ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കരുത് –ഗവാസ്കര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റന്‍ സ്ഥാനം ഇപ്പോള്‍ ഏറ്റെടുക്കരുതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കര്‍. 2019 ലോകകപ്പിന് ഇനിയും സമയമുണ്ട്. കോഹ്ലിക്ക് ഇനിയും ഒരുപാട് വളരാനുണ്ട്. അതുകൊണ്ടു തന്നെ ധിറുതിപ്പെട്ട് കോഹ്ലി എല്ലാ ഫോര്‍മാറ്റിന്‍െറയും ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുക്കരുത് -ഗവാസ്കര്‍ ന്യൂഡല്‍ഹിയില്‍ സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. കോഹ്ലി അപാരഫോമിലാണ്. ഐ.പി.എല്ലിലെ റണ്‍വേട്ടക്കാരില്‍ മുന്നിലാണ് കോഹ്ലി. ബൗളര്‍മാരാണ് ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിന്‍െറ തോല്‍വിക്ക് കാരണമെന്നും ഗവാസ്കര്‍ കുറ്റപ്പെടുത്തി.

ധോണി 2019 ലോകകപ്പു വരെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ക്യാപ്റ്റനായി തുടരുന്നതിനെതിരെ കഴിഞ്ഞ ദിവസം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്തത്തെിയിരുന്നു. കോഹ്ലിയെ നായകസ്ഥാനമേല്‍പിക്കണമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു. അതിനിടെ, പരിമിത ഓവര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി സ്ഥാനമൊഴിയണമെന്ന മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ പ്രസ്താവനയെ അനുകൂലിച്ച് മുഹമ്മദ് അസ്ഹറുദ്ദീനും രംഗത്തത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.