ദുബൈ: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ളണ്ടിന്‍െറ സ്റ്റുവര്‍ട്ട് ബ്രോഡാണ് ഒന്നാം നമ്പര്‍. ബ്രോഡിന് 872ഉം അശ്വിന് 871ഉം റേറ്റിങ് പോയന്‍റുകളാണുള്ളത്. എന്നാല്‍, ആദ്യ പത്തില്‍ മറ്റു ഇന്ത്യക്കാരില്ല. ഇംഗ്ളണ്ടിന്‍െറ തന്നെ ജെയിംസ് ആന്‍ഡേഴ്സനാണ് മൂന്നാം നമ്പര്‍.
ബാറ്റ്സ്മാന്മാരില്‍ ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് ഒന്നാം നമ്പര്‍. ഇംഗ്ളണ്ടിന്‍െറ ജോ റൂട്ട് രണ്ടും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസന്‍ മൂന്നാം സ്ഥാനത്തുമുണ്ട്. ഓള്‍റൗണ്ടര്‍ മാരുടെ പട്ടികയില്‍ അശ്വിന്‍ ഒന്നാം സ്ഥാനത്തുണ്ട്. ബംഗ്ളാദേശിന്‍െറ ഷാകിബുള്‍ ഹസനാണ് രണ്ടാമത്. ആറാമനായ രവീന്ദ്ര ജദേജ പത്തുപേരിലെ രണ്ടാമത്തെ ഇന്ത്യക്കാരനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.