പാരിസ്: അഞ്ചുസെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവില്‍ ലോക രണ്ടാം നമ്പര്‍ ആന്‍ഡി മറെ മൂന്നാം റൗണ്ടില്‍. ആതിഥേയ താരം മത്യാസ് ബോര്‍ഗിനെതിരെയായിരുന്നു കളിമണ്‍ കോര്‍ട്ടിലെ ഉജ്ജ്വല വിജയം. സ്കോര്‍: 6-2, 2-6,4-6,6-2,6-3. ആദ്യ സെറ്റില്‍ അനായാസ ജയം നേടിയെങ്കിലും തുടര്‍ രണ്ടു സെറ്റുകളില്‍ തോല്‍വി വഴങ്ങിയത് ബ്രിട്ടീഷ് ഗ്രാന്‍ഡ്സ്ളാം ജേതാവിന് തിരിച്ചടിയായി.
സീസണിലെ ആദ്യ അട്ടിമറിയുടെ സൂചനയില്‍ ഗാലറി ഉണര്‍ന്നെങ്കിലും പരിചയസമ്പത്തിന്‍െറ മികവുമായി നാലാം സെറ്റില്‍ മറെ തിരിച്ചത്തെി. മൂന്നാം സെറ്റില്‍ ഉജ്ജ്വല മികവിലായിരുന്നു ജയം. അഞ്ചാം സെറ്റിലും ആവര്‍ത്തിച്ചതോടെ മറെ മൂന്നാം റൗണ്ടിലേക്ക്. ക്രൊയേഷ്യയുടെ ഇവ കാര്‍ലോവിച്ചാണ് അടുത്ത എതിരാളി.
നിലവിലെ ചാമ്പ്യന്‍ സ്റ്റാന്‍ വാവ്റിങ്ക, ജോണ്‍ ഇസ്നര്‍, റിച്ചാര്‍ഡ് ഗാസ്ക്വറ്റ്, ഫെര്‍ണാണ്ടോ വെര്‍ഡാസ്കോ, കെയ് നിഷികോറി എന്നിവരും മൂന്നാം റൗണ്ടില്‍ കടന്നു. ആദ്യ റൗണ്ടില്‍ വിറച്ചുപോയ വാവ്റിങ്ക ജപ്പാന്‍െറ ടറോ ഡാനിയേലിനെ 7-6, 3-6, 6-4 സ്കോറിനാണ് തോല്‍പിച്ചത്. വനിതാ സിംഗ്ള്‍സില്‍ ലൂസി സഫറോവ, സാമന്ത സ്റ്റോസര്‍, സിമോണ്‍ ഹാലെപ്, മുഗുരുസ എന്നിവര്‍ മൂന്നാം റൗണ്ടില്‍ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.