ന്യൂഡൽഹി: ബി.സി.സി.ഐ - ലോധ തര്‍ക്കത്തില്‍ വാദം കേൾക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ഈ മാസം 17 ലേക്കാണ് മാറ്റി വെച്ചത്. ലോധ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഇന്ന് ഉറപ്പ് നല്‍കണമെന്ന് നേരത്തെ സുപ്രീംകോടതി ബി.സി.സി.ഐക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ലോധ കമ്മറ്റി മുന്നോട്ട് വെച്ച ശിപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുമെന്ന് രേഖാ മൂലം ഉറപ്പ് നല്‍കിയാല്‍ ബി.സി.സി.ഐക്കെതിരെ ഉത്തരവിറക്കില്ലെന്ന് ഇന്നലെ കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഉറപ്പ് നല്‍കാനാകില്ലെന്ന് ബി.സി.സി.ഐക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു. തുടര്‍ന്ന് ഉത്തരവ് പുറപ്പെടുവിക്കാനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ന്യൂസിലാൻറിനെതിരെയുള്ള മൂന്നാം ടെസ്റ്റ് നാളെ തുടങ്ങാനിരിക്കെ വിധി മാറ്റിവെച്ചത് ബി.സി.സി.െഎക്ക് ആശ്വാസമായിട്ടുണ്ട്.
ലോധ കമ്മിറ്റി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ ബി.സി.സി.ഐ നടപ്പിലാക്കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുേമ്പാഴായിരുന്നു സുപ്രീം കോടതി ബി.സി.സി.ഐയെ രൂക്ഷമായി വിമർശിച്ചത്. ബി.സി.സി.ഐയുടെ സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ലോധ കമ്മിറ്റി മാനദണ്ഡം ഉണ്ടാക്കിയതിന് ശേഷം മാത്രമേ സംസ്ഥാന അസോസിയേഷനുകൾക്ക് 400 കോടി രൂപ വിതരണം ചെയ്യാൻ പാടുള്ളുവെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇന്നലെ പറഞ്ഞിരുന്നു. എന്തെങ്കിലും പ്രത്യേക പ്രതിഭയുള്ളവരാണോ ബി.സി.സി.ഐ.യിലുള്ളത്. പ്രസിഡൻറ് അനുരാഗ് താക്കൂര്‍ അധ്യക്ഷപദവിയിൽ എത്തുന്നതിന് മുന്‍പ് ഒരു രഞ്ജി മത്സരമെങ്കിലും കളിച്ചിട്ടുണ്ടോയെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അനുരാഗ് താക്കൂറിനെ പരിഹസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.