കല്‍പറ്റ: കളിയുടെ മനോഹരമേടില്‍ വീണ്ടുമൊരു പോരാട്ടകാലം. ദൃശ്യഭംഗിയും ആധുനികതയും കോര്‍ത്തിണക്കി, ആഗോള ക്രിക്കറ്റ് ഭൂപടത്തില്‍ ഇടംനേടിയ കൃഷ്ണഗിരിയുടെ കുന്നിന്‍മുകളില്‍ ഒക്ടോബര്‍ 27ന് രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് പന്തെറിഞ്ഞു തുടങ്ങും. മൂന്നു മത്സരങ്ങളാണ് ഈ സീസണില്‍ വയനാടിന്‍െറ ക്രിക്കറ്റ് മൈതാനത്ത് അരങ്ങേറുന്നത്.
രാജ്യാന്തര താരങ്ങളടക്കമുള്ളവരുടെ സാന്നിധ്യംകൊണ്ട് ആവേശകരമാകുന്ന പോരാട്ടങ്ങളില്‍ പക്ഷേ, ഇക്കുറി ആതിഥേയരായ കേരള ടീം കളിക്കാനുണ്ടാവില്ല. എല്ലാ ടീമുകളുടെയും മത്സരങ്ങള്‍ ഈ സീസണ്‍ മുതല്‍ നിഷ്പക്ഷ വേദികളിലേക്കു മാറ്റിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് രഞ്ജി ട്രോഫിക്ക് അരങ്ങൊരുക്കുന്നത്.
ഒക്ടോബര്‍ 27 മുതല്‍ 30 വരെ സീസണില്‍ കൃഷ്ണഗിരിയിലെ ആദ്യ പോരാട്ടം ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ഉപദേശകനായ ഝാര്‍ഖണ്ഡും വിദര്‍ഭയും തമ്മിലാണ്.
മുന്‍ ചാമ്പ്യന്മാരായ ഡല്‍ഹിയും രാജസ്ഥാനും നവംബര്‍ 21 മുതല്‍ 24 വരെ കൊമ്പുകോര്‍ക്കാനിറങ്ങും. നവംബര്‍ 29 മുതല്‍ ഡിസംബര്‍ രണ്ടുവരെ ഒഡിഷയും മഹാരാഷ്ട്രയും തമ്മിലാണ് മൂന്നാം മത്സരം.
ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രമുഖതാരങ്ങളില്‍ പലരും ഈ മൂന്നു മത്സരങ്ങള്‍ക്കായി കൃഷ്ണഗിരിയിലത്തെും. ഇന്ത്യന്‍ പേസ് ബൗളര്‍ വരുണ്‍ ആരോണിന്‍െറ നേതൃത്വത്തിലാണ് ധോണിയുടെ ഇളമുറക്കാര്‍ വയനാടന്‍ ചുരം കയറിയത്തെുന്നത്.
ദേശീയ ടീമില്‍ സാന്നിധ്യമറിയിച്ച ഓള്‍റൗണ്ടര്‍ സൗരഭ് തിവാരി, ഐ.പി.എല്ലില്‍ മികവുകാട്ടിയ ഷഹബാസ് നദീം, ഇശാങ്ക് ജഗ്ഗി തുടങ്ങിയ പ്രമുഖതാരങ്ങളും ചേരുമ്പോള്‍ ഝാര്‍ഖണ്ഡ് ആരെയും വെല്ലാന്‍ പോന്ന ടീമായി മാറുന്നു. ക്യാപ്റ്റന്‍ ഫൈസ് ഫസലിന്‍െറയും ശലഭ് ശ്രീവാസ്തവയുടെയും പരിചയസമ്പത്തിന്‍െറ ബലത്തിലാണ് വിദര്‍ഭ പോരിനൊരുങ്ങുന്നത്. ഐ.പി.എല്ലില്‍ വാതുവെപ്പുകാരുമായി ചര്‍ച്ച നടത്തിയതിന് അഞ്ചുവര്‍ഷത്തെ വിലക്ക് നേരിട്ടശേഷം തിരിച്ചത്തെിയ ശ്രീവാസ്തവ കരുത്തുകാട്ടാനുള്ള ഒരുക്കത്തിലാണ്. ഗണേഷ് സതീഷ്, ശ്രീകാന്ത് വാഗ് തുടങ്ങിയവരും വിദര്‍ഭക്കൊപ്പമുണ്ട്.
മുന്‍ അണ്ടര്‍ 19 ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദിന്‍െറ നായകത്വത്തിലാണ് കരുത്തരായ ഡല്‍ഹി എത്തുന്നത്. ഇന്ത്യന്‍ പേസര്‍മാരായ മോഹിത് ശര്‍മ, പ്രദീപ് സങ്വാന്‍ തുടങ്ങിവര്‍ പന്തെറിയുന്ന ഡല്‍ഹി ബാറ്റിങ്ങിലും കരുത്തരാണ്. ടീമില്‍ വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറുമില്ലാത്തതാണ് ആരാധകര്‍ക്ക് നിരാശപകരുന്നത്. എന്നാല്‍ പവന്‍ സുയാല്‍, വരുണ്‍ സൂദ്, പര്‍വീന്ദര്‍ അവാന, മനന്‍ ശര്‍മ തുടങ്ങിയ താരങ്ങളുടെ ബലത്തില്‍ സൂപ്പര്‍താരങ്ങളുടെ കുറവ് നികത്താന്‍ കഴിയുമെന്നാണ് ഡല്‍ഹിയുടെ പ്രതീക്ഷ.
സമീപകാലത്ത് രഞ്ജി ട്രോഫിയില്‍ മുത്തമിട്ട് അദ്ഭുതം സൃഷ്ടിച്ച രാജസ്ഥാന്‍, കൂട്ടായ പ്രകടനത്തിന്‍െറ കരുത്തിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. പങ്കജ് സിങ്ങിന്‍െറ നായകത്വത്തില്‍ ഐ.പി.എല്‍ താരം രജത് ഭാട്ടിയ, രാജേഷ് ബിഷ്ണോയി, അശോക് മെനാരിയ, വിനീത് സക്സേന തുടങ്ങിയവര്‍ മികച്ചപ്രകടനം കാഴ്ചവെക്കാന്‍ പോന്നവരാണ്.
ഇന്ത്യന്‍ ഏകദിന ടീമംഗം കേദാര്‍ ജാദവിന്‍െറ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ടീമില്‍ മറ്റു സൂപ്പര്‍താരങ്ങളൊന്നുമില്ളെങ്കിലും യുവത്വത്തിന്‍െറ ചുറുചുറുക്കില്‍ അട്ടിമറികള്‍ സൃഷ്ടിക്കാന്‍ കെല്‍പുള്ളവരാണ്.
ഗോവിന്ദ പൊഡാര്‍ നായകനായ ഒഡിഷ ടീമിന് താരത്തിളക്കം കുറവാണ്. എങ്കിലും പോരാട്ടവീര്യമുള്ള ഒഡിഷക്കാര്‍ അട്ടിമറി കൊതിച്ചാവും കൃഷ്ണഗിരിയില്‍ പാഡണിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.