കൊച്ചി: രഞ്ജി ട്രോഫിയില്‍ നോക്കൗട്ട് ലക്ഷ്യമിട്ട് കേരളത്തിന് പുറത്തുനിന്ന് രണ്ടുതാരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തി. മുംബൈ താരങ്ങളായ ഓള്‍ റൗണ്ടര്‍ ഇഖ്ബാല്‍ അബ്ദുല്ല, ബാറ്റ്സ്മാന്‍ ഭവിന്‍ താക്കര്‍ എന്നിവരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. മുന്‍ സീസണുകളില്‍ തമിഴ്നാട്, ഗോവ സംസ്ഥാനങ്ങള്‍ക്കുവേണ്ടി പന്തെറിഞ്ഞ പേസര്‍ പ്രശാന്ത് പരമേശ്വരനും ടീമിനൊപ്പം ചേരും. ഈ മാസം മധ്യത്തോടെ ടീമിനെ പ്രഖ്യാപിക്കും.
ഐ.പി.എല്‍ കഴിഞ്ഞ സീസണില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിന് കളിച്ച 26കാരനായ ഇഖ്ബാല്‍ അബ്ദുല്ല, അണ്ടര്‍ 19 ദേശീയടീമിലും ഇന്ത്യ എ ടീമിലും കളിച്ചിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് തുടങ്ങിയ ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. 43 ഫസ്റ്റ് ക്ളാസ് മത്സരങ്ങളില്‍നിന്നായി 12 അര്‍ധസെഞ്ച്വറിയും അഞ്ച് സെഞ്ച്വറിയുമുള്‍പ്പടെ രണ്ടായിരത്തിലേറെ റണ്‍സ് നേടിയ താരമാണ് 34കാരനായ ഭവിന്‍ താക്കര്‍. ഹിമാചല്‍പ്രദേശ്, മുംബൈ ടീമുകള്‍ക്കാണ് മുമ്പ് കളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.