രഞ്ജി ട്രോഫി: നിഷ്പക്ഷ വേദിയായി കേരളവും

കൊച്ചി: 2016-17 സീസണിലെ ആഭ്യന്തര ക്രിക്കറ്റ് മത്സര ക്രമങ്ങള്‍ ബി.സി.സി.ഐ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയുടെ നിഷ്പക്ഷ വേദിയായി കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. പുറമെ, കേരളത്തിന്‍െറ നാല് മത്സരങ്ങള്‍ മലപ്പുറം പെരിന്തല്‍മണ്ണ സ്റ്റേഡിയത്തിലും നടക്കും.കേരളത്തിന്‍െറ സി.കെ. നായിഡു ട്രോഫി മത്സരങ്ങള്‍ തിരുവനന്തപുരത്തും കൂച്ച് ബെഹാര്‍ ട്രോഫി കണ്ണൂരിലും നടക്കും. കൊച്ചി, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും നിഷ്പക്ഷ മത്സരങ്ങള്‍. ഒക്ടോബര്‍ 23 മുതല്‍  വിദര്‍ഭയും അസമും തമ്മില്‍ തിരുവനന്തപുരത്താണ് ആദ്യ മത്സരം. വയനാട്ടിലും തിരുവനന്തപുരത്തും രണ്ടു വീതം മത്സരങ്ങളും കൊച്ചിയില്‍ ഒരു മത്സരവുമാണുള്ളത്. ഐ.എസ്.എല്‍ മത്സര സീസണായതിനാല്‍ കളമശ്ശേരി സെന്‍റ് പോള്‍സ് കോളജ് ഗ്രൗണ്ടിലായിരിക്കും കൊച്ചിയിലെ മത്സരം.

ഒക്ടോബര്‍ ആറിനാണ് രഞ്ജി ട്രോഫി മത്സരങ്ങള്‍ തുടങ്ങുന്നത്. സീസണിലെ അണ്ടര്‍-19 ചതുര്‍ദിന  മത്സരങ്ങളും കേരളത്തില്‍ നടക്കും. ഡല്‍ഹിയും കൊല്‍ക്കത്തയുമാണ് മറ്റു വേദികള്‍. നവംബര്‍ അഞ്ചു മുതല്‍ ഡിസംബര്‍ 28 വരെയുള്ള മത്സരങ്ങള്‍ക്കായി ഹരിയാന, യു.പി, മഹാരാഷ്ട്ര, റെയില്‍വേ ടീമുകള്‍ കേരളത്തിലത്തെും.  വനിതകളുടെ സീനിയര്‍ ടൂര്‍ണമെന്‍േറാടെയാണ് ഇത്തവണ ആഭ്യന്തര സീസണ്‍ തുടങ്ങുന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ ഒമ്പതു വരെ ചെന്നൈയിലാണ് മത്സരങ്ങള്‍. ഒക്ടോബര്‍ ആറിന് ജമ്മു കശ്മീരിനെതിരെ കല്യാണിലാണ് കേരളത്തിന്‍െറ ആദ്യമത്സരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.