?????????????? ??????????? ????????????? ????????????? ?.??. ?????????? ??. ?????????? ?????? ?????? ??????? ???????? ???????? ???????????? ??????????????????????

ജോലി നല്‍കിയാല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കും –ജെയ്ഷ

കല്‍പറ്റ: സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കാന്‍ ഒരുക്കമാണെങ്കില്‍, കേരളത്തിലെ അത്ലറ്റിക്സിന്‍െറ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് ഒളിമ്പ്യന്‍ ഒ.പി. ജെയ്ഷ. ട്രാക്കില്‍നിന്ന് പടിയിറങ്ങിയാല്‍ പരിശീലകയാവണമെന്നാണ് ആഗ്രഹമെന്നും കോച്ചെന്ന നിലയില്‍ വയനാട്ടില്‍നിന്ന് ഒരാളെയെങ്കിലും ഒളിമ്പിക് മെഡലിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ലക്ഷ്യമെന്നും ജെയ്ഷ പറഞ്ഞു. ഒളിമ്പിക് മാരത്തണില്‍ പങ്കെടുത്ത് തിരിച്ചത്തെിയ ജെയ്ഷക്കും ടി. ഗോപിക്കും ജില്ലാ ഭരണകൂടവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി നല്‍കിയ അനുമോദന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജെയ്ഷ. വയനാട്ടില്‍ ഏതെങ്കിലും സ്കൂളിലോ കോളജിലോ അത്ലറ്റിക് പരിശീലകയായി ജോലി ലഭിച്ചാല്‍ സന്തോഷമാവുമെന്നും അവര്‍ പറഞ്ഞു.

രാജ്യത്തിന് മുതല്‍ക്കൂട്ടാവുന്ന രീതിയിലുള്ള ഭാവിതാരങ്ങള്‍ വയനാട്ടിലുണ്ടെന്നും അവരെ കണ്ടെടുത്ത് പരിശീലിപ്പിച്ച് ഉയര്‍ത്തിക്കൊണ്ടുവരാന്‍ അധികൃതര്‍ ശ്രമിക്കണമെന്നും ഗോപിയും ജെയ്ഷയും പറഞ്ഞു. മികച്ച സ്റ്റേഡിയവും സിന്തറ്റിക് ട്രാക്കും വയനാട് ജില്ലയില്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയാറാവണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഒളിമ്പിക്സ് മികച്ച അനുഭവമായിരുന്നെന്നും വമ്പന്‍ പോരാട്ടവേദിയില്‍ മാറ്റുരക്കാന്‍ ലഭിച്ച അവസരം ഭാവിയിലെ മത്സരങ്ങളില്‍ കൂടുതല്‍ പ്രചോദനം പകരുമെന്നും ഗോപി പറഞ്ഞു. ഒളിമ്പിക്സില്‍ പ്രതീക്ഷിച്ച പ്രകടനം തനിക്ക് പുറത്തെടുക്കാന്‍ കഴിഞ്ഞില്ളെന്നു പറഞ്ഞ ജെയ്ഷ, പുരുഷ മാരത്തണില്‍ ആദ്യ 25 സ്ഥാനക്കാരില്‍ ഉള്‍പ്പെട്ട ഗോപിയെ പ്രശംസിച്ചു. പത്തും പതിനഞ്ചും വര്‍ഷത്തെ നിരന്തര പരിശീലനവുമായത്തെുന്ന കെനിയക്കാര്‍ ഉള്‍പ്പെടെയുള്ള ശക്തരായ എതിരാളികള്‍ക്കെതിരെ രണ്ടുവര്‍ഷത്തെ പരിശീലനം കൊണ്ടുമാത്രം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞ ഗോപിക്ക് ഭാവിയില്‍ ഏഷ്യാഡും കോമണ്‍വെല്‍ത്ത് ഗെയിംസും പോലുള്ള മത്സരവേദികളില്‍ തിളങ്ങാനാവുമെന്ന് തനിക്കുറപ്പുണ്ടെന്നും ജെയ്ഷ വിലയിരുത്തി.

രാവിലെ 10 മണിക്ക് കല്‍പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി ജൂബിലി ഹാളില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത് അധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒക്ടോബറില്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ഇരുവര്‍ക്കും ഗംഭീര സ്വീകരണമൊരുക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ജില്ലാ കലക്ടര്‍ ബി.എസ്. തിരുമേനി, കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍, പി.ബി. ശിവന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ.എസ്. ബാബു സ്വാഗതവും സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഇന്‍ചാര്‍ജ് സതീഷ്കുമാര്‍ നന്ദിയും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.