തിരുവനന്തപുരം: ഇതരസംസ്ഥാനതാരങ്ങളെ രഞ്ജിയില്‍ കേരളത്തിനായി ഇറക്കുന്നത് പൂളില്‍ സ്ഥാനക്കയറ്റം ലക്ഷ്യമിട്ടെന്ന് കെ.സി.എ പ്രസിഡന്‍റ് ടി.സി. മാത്യു. കാര്യവട്ടം സ്പോര്‍ട്സ് ഹബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് പൂളിലായാണ് രഞ്ജി ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. വര്‍ഷങ്ങളായി കേരളം ഏറ്റവും താഴെയുള്ള സി പൂളിലാണ് കളിക്കുന്നത്. സ്വന്തം താരങ്ങളെ വെച്ച് എ, ബി പൂളില്‍ കടക്കാന്‍ സാധ്യത കുറവാണ്. ഈ സാഹചര്യത്തിലാണ് ജലജ് സക്സേന, ഇക്ബാല്‍ മുഹമ്മദ്, ഭവിന്‍ താക്കര്‍ എന്നീ ഇതരസംസ്ഥാനതാരങ്ങളെ കേരള ടീമില്‍ എത്തിച്ചതെന്നും ടി.സി. മാത്യു പറഞ്ഞു. സ്ഥിരമായി താഴത്തെട്ടിലുള്ള പൂളില്‍ കളിച്ചാല്‍ കേരളതാരങ്ങള്‍ക്ക് ദേശീയ ടീമില്‍ ഇടംകിട്ടില്ല. അതിന് എ, ബി പൂളിലേക്ക് ഉയരാന്‍ ശ്രമിക്കണം.ഇതരസംസ്ഥാനതാരങ്ങളെ കളിപ്പിക്കുന്നതുകൊണ്ട് കേരളതാരങ്ങളുടെ അവസരം നഷ്ടമാകില്ളെന്നും ടി.സി. മാത്യു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.