കിവികള്‍ വരവറിയിച്ചു തുടങ്ങി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പര്യടനത്തിനത്തെിയ ന്യൂസിലന്‍ഡിന് ശുഭകരമായ തുടക്കം. സന്നാഹ മത്സരത്തില്‍ രഞ്ജി ചാമ്പ്യന്മാരായ മുംബൈക്കെതിരെ ത്രിദിന മത്സരത്തിന്‍െറ ആദ്യ ദിനം തന്നെ സന്ദര്‍ശകര്‍ മികച്ച സ്കോറിലത്തെി. അതും സ്പിന്നിന് പേരുകേട്ട ഫിറോസ്ഷാ കോട്ല മൈതാനിയില്‍.
ആദ്യ ദിവസം തന്നെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സെടുത്ത് ഇന്നിങ ്സ് ഡിക്ളയര്‍ ചെയ്ത ന്യൂസിലന്‍ഡ് മുംബൈയുടെ ഒരു വിക്കറ്റുകൂടി വീഴ്ത്തി കളിയില്‍ ആധിപത്യവും സ്ഥാപിച്ചു. ടോം ലാഥന്‍, കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി റോസ് ടെയ്ലര്‍, മിച്ചല്‍ സാന്‍റ്നെര്‍ എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ടോസ് വീണത് മുംബൈയുടെ കളത്തിലായിരുന്നു. ക്യാപ്റ്റന്‍ ആദിത്യ താരെ ന്യൂസിലന്‍ഡിനെ ബാറ്റെടുക്കാന്‍ വിട്ടു. 30 റണ്‍സത്തെിയപ്പോള്‍ കിവികളുടെ കുന്തമുനയായ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ ബല്‍വീന്ദര്‍ സന്ദു വിക്കറ്റ് കീപ്പര്‍ കൂടിയായ ക്യാപ്റ്റന്‍ താരെയുടെ കൈകളില്‍ എത്തിച്ച് ഞെട്ടിച്ചു. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ടോം ലാഥവും കെയ്ന്‍ വില്യംസണും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. 10 ബൗണ്ടറിയും ഒരു സിക്സറും സഹിതം 55 റണ്‍സെടുത്ത ലാഥം റിട്ടയേര്‍ഡ് ആവുകയായിരുന്നു.

പിന്നാലെ വന്ന റോസ് ടെയ്ലര്‍ (41), ഹെന്‍റി നിക്കോളാസ് (29), ബ്രാഡ്ലി ജോണ്‍ വാറ്റ്ലിങ് (21), മിച്ചല്‍ സാന്‍റ്നര്‍ (45), മാര്‍ക് ക്രെയ്ഗ് (33 നോട്ടൗട്ട്) ഇഷ് സോഥി (29) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. സ്കോര്‍ 324 ല്‍ എത്തിയതോടെ ക്യാപ്റ്റന്‍ വില്യംസണ്‍ ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തു മുംബൈയെ ബാറ്റിങ്ങിന് ക്ഷണിച്ചു.സ്കോര്‍ ബോര്‍ഡ് തുറക്കുന്നതിനുമുമ്പ് ട്രെന്‍റ് ബോള്‍ട്ടിന്‍െറ അതിവേഗ പന്ത് ഓപണര്‍ ജയ് ബിസ്തയെ വീഴ്ത്തി. ബാറ്റിലുരഞ്ഞ പന്ത് വിക്കറ്റ് കീപ്പര്‍ വാറ്റ്ലിങ്ങിന്‍െറ ഗ്ളൗസിലൊതുങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.