രഞ്ജി ക്യാമ്പിന് ഇന്ന് തുടക്കം; അന്യസംസ്ഥാന താരങ്ങളും ക്യാമ്പില്‍


ആലപ്പുഴ: കേരളത്തിന്‍െറ രഞ്ജി ടീം ക്യാമ്പിന് ബുധനാഴ്ച ആലപ്പുഴ എസ്.ഡി കോളജ് മൈതാനിയില്‍ തുടക്കമാകും. 21 കളിക്കാര്‍ ഉള്‍പ്പെടെ 26 പേരാണ് പുതിയ സീസണിലേക്കുള്ള ടീമിനെ തീരുമാനിക്കുന്ന ക്യാമ്പിലത്തെുന്നത്. 30 വരെയാണ് ക്യാമ്പ്. ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍, നിലവിലെ ക്യാപ്റ്റന്‍ റോഹന്‍ പ്രേം, ഐ.പി.എല്‍ താരങ്ങളായ സച്ചിന്‍ ബേബി, സന്ദീപ് വാര്യര്‍ എന്നിവരെല്ലാം ക്യാമ്പിലുണ്ടാകും. ഈ വര്‍ഷം ടീമിലേക്കെടുത്ത മഹാരാഷ്ട്രക്കാരായ ഓപ്പണര്‍ ഫവിന്‍ തക്കര്‍, ഇടംകൈയന്‍ സ്പിന്നര്‍ സയ്യിദ് ഇഖ്ബാല്‍ അബ്ദുല്ല, മധ്യപ്രദേശ് ഓള്‍റൗണ്ടര്‍ ജലജ് സക്സേന എന്നിവരും ക്യാമ്പിലുണ്ടാകും. മുഹമ്മ സ്വദേശി ബൗളര്‍ പ്രശാന്ത് പരമേശ്വരനും ക്യാമ്പിലത്തെുന്നുണ്ട്.10 ദിവസത്തെ ക്യാമ്പിനായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഏഴ് സെന്‍ട്രല്‍ വിക്കറ്റ്, രണ്ട് ഇന്‍ഡോര്‍ വിക്കറ്റ്, ഒരു ആസ്ട്രാ ടര്‍ഫ് വിക്കറ്റ്, മൂന്ന് ടര്‍ഫ് വിക്കറ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്.

ചീഫ്  കോച്ച് പി. ബാലചന്ദ്രന്‍െറ കീഴിലാണ് പരിശീലനം. ബൗളിങ് കോച്ചായി മുന്‍ അന്താരാഷ്ട്ര താരം ടിനു യോഹന്നാനും അസി.കോച്ചായി ഷൈനും പ്രവര്‍ത്തിക്കും. 15അംഗ അന്തിമ ടീമിന്‍െറ പ്രഖ്യാപനം ക്യാമ്പിനു ശേഷം ഉണ്ടാകും. ഒക്ടോബര്‍ ഒന്നിന് രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിനായി ടീം ബംഗാളിലെ കല്യാണിലേക്ക് പോകും. ഒക്ടോബര്‍ ആറിന് ജമ്മു-കശ്മീരിനെതിരെയാണ് ആദ്യ മത്സരം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.