താരങ്ങളത്തെി; രഞ്ജി ടീം ക്യാമ്പ് തുടങ്ങി

ആലപ്പുഴ: പുതിയ സീസണിലേക്കുള്ള കേരള രഞ്ജി ടീമിനെ തെരഞ്ഞെടുക്കാനുള്ള ക്യാമ്പിന് ആലപ്പുഴ എസ്.ഡി കോളജ് മൈതാനിയില്‍ തുടക്കമായി. മഹാരാഷ്ട്രയില്‍നിന്നും മധ്യപ്രദേശില്‍നിന്നുമുള്ള താരങ്ങള്‍ അടക്കം 21പേരാണ് ആദ്യദിനം ക്യാമ്പില്‍ എത്തിയത്.

ക്യാപ്റ്റന്‍ റോഹന്‍ പ്രേം, വൈസ് ക്യാപ്റ്റന്‍ സചിന്‍ ബേബി, വി.എ. ജഗദീഷ്, ഭവിന്‍ തക്കര്‍, ജലജ് സക്സേന, സഞ്ജു വിശ്വനാഥ്, മോനിഷ് കെ., ഇഖ്ബാല്‍ അബ്ദുല്ല, നിഖിലേഷ് സുരേന്ദ്രന്‍, സന്ദീപ് എസ്. വാര്യര്‍, ബേസില്‍ തമ്പി, മനു കൃഷ്ണന്‍, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, പ്രശാന്ത് പരമേശ്വരന്‍, വിനോദ്കുമാര്‍, നിതീഷ് എം., വിനൂപ് എസ്. മനോഹരന്‍, ആസിഫ് കെ.എം, ടിബിന്‍ ജോസഫ്, അഹ്മ്മദ് ഫര്‍സീന്‍, അബ്ദുല്‍ സഫര്‍ എന്നിവര്‍ ക്യാമ്പിലുണ്ട്.  ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ രണ്ടുദിവസത്തിനുള്ളില്‍ ക്യാമ്പില്‍ എത്തും. പത്തുദിവസം നീളുന്നതാണ് ക്യാമ്പ്.

കോച്ച് പി. ബാലചന്ദ്രന്‍െറ കീഴിലാണ് പരിശീലനം. ബൗളിങ് കോച്ചായി മുന്‍ അന്താരാഷ്ട്ര താരം ടിനു യോഹന്നാനും അസിസ്റ്റന്‍റ് കോച്ചായി ഷൈനും പ്രവര്‍ത്തിക്കുന്നു. ദിവസവും രാവിലെ 8.15ന് താരങ്ങള്‍ മൈതാനത്ത് റിപ്പോര്‍ട്ടു ചെയ്യും. വൈകുന്നേരം 5.45 വരെയാണ് പരിശീലനം. 23, 24 തീയതികളില്‍ പരിശീലനമത്സരവും ഉണ്ടാകും. 15അംഗ അന്തിമ ടീമിനെ ക്യാമ്പിനുശേഷം പ്രഖ്യാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.