സിഡ്നി: പാക്കിസ്താനെതിരായ ട്വൻറി20 പരമ്പരക്കുള്ള ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമി െന ആരോൺ ഫിഞ്ച് നയിക്കും. അതേസമയം, ടീമിന് രണ്ട് ഉപനായകരുണ്ട്, മിച്ചൽ മാർഷും അലക്സ് കോറിയും. പരിക്കുമൂലം പുറത്തായിരുന്ന ബാറ്റ്സ്മാൻ ക്രിസ് ലിന്നും പേസർ നതാൻ കോൾട്ടർ നൈലും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
ലെഗ് സ്പിന്നർ ആഡം സാംപ, പേസർ ബെൻ മക്ഡർമോട്ട് എന്നിവരും ടീമിലുണ്ട്. ഇൗമാസം 24, 26, 28 തീയതികളിലാണ് മത്സരങ്ങൾ. ടീം: ആരോൺ ഫിഞ്ച്, മിച്ചൽ മാർഷ്, അലക്സ് കോറി, ആഷ്ടൺ ആഗർ, നതാൻ കോൾട്ടർ നൈൽ, ക്രിസ് ലിൻ, നതാൻ ലിയോൺ, ഗ്ലെൻ മാക്സ്വെൽ, ബെൻ മക്ഡർമോട്ട്, ഗ്ലെൻ മാകസ്വെൽ, ഷാർസി ഷോർട്ട്, ബില്ലി സ്റ്റാൻലേക്, മിച്ചൽ സ്റ്റാർക്, ആൻഡ്രൂ ടൈ, ആഡം സാംപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.