ഇന്ദോർ: പരിക്കുമാറി തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കൻ സിക്സർ വീരൻ എ.ബി. ഡിവില്ലിയേഴ്സിെൻറ വെടിക്കെട്ടിന് നാട്ടുകാരനായ ഹാഷിം ആംലയും ക്യാപ്റ്റൻ മാക്സ്വെല്ലും മറുപടികൊടുത്തേപ്പാൾ കിങ്സ് ഇലവൻ പഞ്ചാബിന് തുടർച്ചയായ രണ്ടാം ജയം. ബാംഗ്ലൂരിനെ എട്ടു വിക്കറ്റിനാണ് മാക്സ്വെല്ലും കൂട്ടരും കെട്ടുെകട്ടിച്ചത്. ടോസ് നേടി ബാറ്റിങ് തെരെഞ്ഞടുത്ത ബാംഗ്ലൂരിനായി എ.ബി. ഡിവില്ലിയേഴ്സ് റൺസടിച്ചുകൂട്ടിയെങ്കിലും (46 പന്തിൽ 89) നാലു വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുക്കാനേ ടീമിനായുള്ളൂ. താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം അർധ സെഞ്ച്വറിയുമായി ഹാഷിം ആംലയും (38 പന്തിൽ 58) നാല് സിക്സും മൂന്ന് ഫോറും സഹിതം 43 റൺസ് അടിച്ചുകൂട്ടിയ മാക്സ്വെല്ലും വെല്ലുവിളിയില്ലാതെ ലക്ഷ്യംകണ്ടു. മനൻ വോറയുടെയും (34) അക്സർ പേട്ടലിെൻറയും (9) വിക്കറ്റുകളാണ് നഷ്ടമായത്.
പതിയെ തുടങ്ങി കൊടുങ്കാറ്റായി മാറിയ എ.ബി.ഡി ഒമ്പത് സിക്സും മൂന്ന് ഫോറും അടക്കം അടിച്ചുകൂട്ടിയ 46 പന്തിൽ 89 റൺസാണ് ബാംഗ്ലൂരിന് തുണയായത്. വാട്സൺ (1), വിഷ്ണു വിനോദ് (7), കേദാർ യാദവ് (1), മന്ദീപ് സിങ് (28) തുടങ്ങിയവർ ഫോം കെണ്ടത്താതെ പുറത്തായി. ക്രിസ് ഗെയ്ലില്ലാതെയായിരുന്നു ബാംഗ്ലൂർ കളത്തിെലത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.