ഹൈദരാബാദ്: പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിട്ട ആസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർക്ക് പകരം ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റസ്മാൻ അലക്സ് ഹാൽസിനെ സൺറൈസേഴ്സ് ടീമിൽ. 1 കോടി രൂപക്കായി ഹാൽസിനെ ഹൈദരാബാദ് ടീമിലെത്തിച്ചത്. ബി.സി.സി.െഎയുമായി െഎ.പി.എൽ കളിക്കാൻ കരാർ ഒപ്പിട്ട താരങ്ങളിൽ നിന്നാണ് ഹാൽസിനെ സൺറൈസേഴ്സ് സ്വന്തമാക്കിയത്.
െഎ.പി.എല്ലിൽ ശിഖർ ധവാനെപ്പം ഡേവിഡ് വാർണറാണ് സൺറൈസേഴ്സിനായി ഒാപ്പൺ ചെയ്യുന്നത്. വാർണർ പോയതോടെ നല്ലൊരു ഒാപ്പണറുടെ അഭാവം ടീം നേരിടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായാണ് ഇംഗ്ലണ്ട് ഒാപ്പണർ ഹാൽസിനെ സൺറൈസേഴ്സ് ടീമിലെടുത്തത്. ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടിയ താരമാണ് ഹാൽസ്.
െഎ.സി.സി ട്വൻറി 20 റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടംപിടിച്ച ഏക ഇംഗ്ലീഷ് ബാറ്റ്സമാനാണ് ഹാൽസ്. 31.65 റൺസ് ശരാശരിയും 136.32 സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. െഎ.പി.എൽ ലേലത്തിൽ ഹാൽസിനെ വാങ്ങാൻ ആരും തയാറായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.