ബൽഗാം: ശ്രീലങ്ക ‘എ’ക്കെതിരായ ത്രിദിനത്തിൽ ഇന്ത്യ ‘എ’ക്ക് ഇന്നിങ്സിനും 205 റൺസിനും ജയം. ഒന്നാം ഇന്നിങ്സിൽ അഞ ്ചുവിക്കറ്റ് നഷ്ടത്തിൽ 622 റൺസെടുത്ത് ഡിക്ലയർചെയ്ത ഇന്ത്യ ലങ്കയെ ഒന്നാം ഇന്നിങ്സിൽ 232നും രണ്ടാം ഇന്നിങ്സിൽ 185നും പുറത്താക്കി.
ക്യാപ്റ്റൻ പ്രിയങ്ക് പഞ്ചാൽ (160), അഭിമന്യു ഇൗശ്വരൻ (233), അൻമൽപ്രീത് സിങ് (116 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ കണ്ടെത്തിയത്. മലയാളി പേസ് ബൗളർ സന്ദീപ് വാര്യർ രണ്ടിന്നിങ്സിലുമായി നാലു വിക്കറ്റ് വീഴ്ത്തി. ദീപക് ചഹർ എട്ടു വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.