സിഡ്നി: തെറ്റു സമ്മതിച്ചും ഉത്തരവാദിത്തം ഏറ്റെടുത്തും കണ്ണീരുമായെത്തിയ മുൻ ഒാസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും കോച്ച് ലെഹ്മാനും പിന്നാലെ ഡേവിഡ് വാർണറും നിറകണ്ണുകളോടെ മാധ്യമങ്ങൾക്കുമുന്നിൽ. പന്തു ചുരണ്ടൽ വിവാദത്തിലെ ബുദ്ധികേന്ദ്രമായ ഒാസീസ് ഒാപണർ ഡേവിഡ് വാർണർ ഇതുവരെ മാധ്യമങ്ങൾക്കു മുന്നിൽ എത്തിയിരുന്നില്ല. സിഡ്നിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വാർണറും കുറ്റം സമ്മതിച്ച് ക്രിക്കറ്റ് ലോകത്തോടും ആരാധകരോടും മാപ്പുപറഞ്ഞത്.
‘‘ക്രിക്കറ്റ് കരിയറിൽ ഇതുവരെ എന്നെ പ്രോത്സാഹിപ്പിച്ചവരോടും താങ്ങുംതണലുമായി കൂടെനിന്ന ആരാധകരോടും ക്രിക്കറ്റ് ലോകത്തോടും മാപ്പ്. ഞാൻ ഇൗ കളിയെ വഞ്ചിച്ചു. ഇനി ഒാസീസ് ജഴ്സിയിൽ മടങ്ങിവരവ് പ്രതീക്ഷിക്കുന്നില്ല. രാജ്യത്തെ ഒന്നടങ്കം നാണംകെടുത്തുന്ന പ്രവൃത്തിയാണ് ഉണ്ടായത്. സഹതാരങ്ങളോടും സ്റ്റാഫുകളോടും മാപ്പു ചോദിക്കുന്നു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിനോടും. സംഭവിച്ചുപോയതിെൻറ ഉത്തരവാദിത്തം പൂർണമായി ഏറ്റെടുക്കുന്നു. ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നില്ല’’ -പലവട്ടം നിറഞ്ഞുതുളുമ്പിയ കണ്ണുകളോടെ വാർണർ പറഞ്ഞു. വിലക്കിനെതിരെ അപ്പീൽ നൽകുമോയെന്ന ചോദ്യത്തിന് കുടുംബത്തോടൊപ്പം കഴിയാനാണ് തീരുമാനമെന്ന് താരം പ്രതികരിച്ചു.
Watch LIVE: David Warner speaks to the media in Sydney https://t.co/Psybip9QLZ
— cricket.com.au (@CricketAus) March 31, 2018
കേപ്ടൗണിൽ ദക്ഷിണാഫ്രിക്കക്ക് എതിരായുള്ള ടെസ്റ്റ് മൽസരത്തിനിടെയാണ് പന്ത് ചുരണ്ടൽ വിവാദം ഉണ്ടായത്. ക്യാപ്റ്റന്‍ സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരാണ് വിവാദത്തിലുൾപ്പെട്ടത്. ബാൻക്രോഫ്റ്റ് പന്ത് ചുരണ്ടുന്നതിെൻറ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. കഴിഞ്ഞ ദിവസം െഎ.പി.എൽ ടീം സൺറൈസേഴ്സ് ഹൈദരാബാദിെൻറ ക്യാപ്റ്റൻ സ്ഥാനം വാർണർ ഒഴിഞ്ഞിരുന്നു. നേരത്തെ പന്ത് ചുരണ്ടൽ വിവാദത്തിലുൾപ്പെട്ട ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് െഎ.പി.എൽ ടീം രാജസ്ഥാൻ റോയൽസിെൻറ നായകസ്ഥാനം ഒഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.