ഐ.പി.എൽ വാതുവെപ്പ്: നടൻ അർബാസ് ഖാനെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തി

പൂണെ: ഐ.പി.എൽ വാതുവെപ്പുമായി ബന്ധപ്പെട്ട് നടൻ അർബാസ് ഖാനെ ചോദ്യം ചെയ്യാനായി മഹാരാഷ്ട്ര പൊലീസ് വിളിച്ച് വരുത്തി. ചൊവ്വാഴ്ച സോനു ജലൻ എന്ന വാതുവെപ്പുകാരനെ ചോദ്യം ചെയ്തപ്പോഴാണ് അർബാസ് ഖാൻെറ പേര് െവളിപ്പെട്ടത്.

തുടർന്ന് താനെ പോലീസിൽ മൊഴി നൽകാൻ നടനോട് ആവശ്യപ്പെടുകയായിരുന്നു. 2018 ഐ.പി.എൽ സീസണിൽ സോനു ജലൻ വഴി വാതുവെപ്പിന് ശ്രമിച്ചോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.  സൂപ്പർതാരം സൽമാൻ ഖാന്റെ സഹോദരനാണ് 50 കാരനായ അർബാസ് ഖാൻ. 
 

Tags:    
News Summary - Arbaaz Khan Summoned In Connection With IPL Betting By Mumbai Cops- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.