ന്യൂഡൽഹി: നാല് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ബി.സി.സി.ഐ അർജുന അവാർഡിനായി ശിപാർശ ചെയ്തു. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, പൂനം യാദവ് എന്നിവരെയാണ് ബി.സി.സി.ഐ ശിപാർശ ചെയ്തിരിക്കുന്നത്. സുപ്രീംകോടതി നി യോഗിച്ച ഇടക്കാല ഭരണസമിതി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ 18 മാസമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്ഥിര സാന് നിധ്യമാണ് ഷമിയും ബുമ്രയും. ഐ.സി.സി ഏകദിന ബോളർമാരുടെ പട്ടികയിൽ ബുമ്രക്കാണ് ഒന്നാം സ്ഥാനം. ഇന്ത്യൻ ടീമിെൻറ എല്ലാ ഫോർമാറ്റിലും സ്ഥിരം അംഗത്വമുള്ള 25കാരനായ ബുംറയാണ് ലോകകപ്പിൽ ഇന്ത്യൻ പേസ് ഡിപ്പാർട്മെൻറിെൻറ വളയം പിടിക്കാൻ പോകുന്നത്. ആസ്ട്രേലിയയിൽ ചരിത്രനേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിലെ അവിഭാജ്യഘടകമായ ഷമി െഎ.പി.എല്ലിലും ഉജ്ജ്വല ഫോമിലാണ്.
ഓൾ റൗണ്ടറായ രവീന്ദ്ര ജഡേജ പരിചയസമ്പന്നനായ ക്രിക്കറ്റ് താരമാണ്. 41 ടെസ്റ്റുകളിലും 151 ഏകദിനങ്ങളും 40 ട്വൻറി 20 മൽസരങ്ങളിലും ജഡേജ ഇന്ത്യയെ പ്രതിനിധികരിച്ചിട്ടുണ്ട്. ഏറെക്കാലത്തെ ഇടവേളക്കുശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ജദേജ ലോകകപ്പ് സ്ക്വാഡിലും സ്ഥാനംപിടിച്ചു.
പട്ടികയിലെ ഏക വനിതാ സാന്നിധ്യമാണ് പൂനം യാദവ്. നിശ്ചിത ഓവർ മൽസരങ്ങളിൽ ഇന്ത്യൻ വനിതാ ടീമിൻെറ തുറുപ്പ് ചീട്ടാണ് ലെഗ് സ്പിന്നറായ 27കാരി പൂനം യാദവ്. 41 ഏകദിന മൽസരങ്ങളും 54 ട്വൻറി 20 മൽസരങ്ങളും പൂനം ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. കായിക മേഖലയിലെ നേട്ടങ്ങൾക്കായി കേന്ദ്രസർക്കാർ നൽകുന്ന പുരസ്കാരമാണ് അർജുന.
ഫുട്ബാളിൽ ഗുർപ്രീതിനും ജെജെക്കും ശിപാർശ
ന്യൂഡൽഹി: ദേശീയ താരങ്ങളായ ഗുർപ്രീത് സിങ് സന്ധുവിനെയും ജെജെ ലാൽപെഖ്ലുവയെയും അർജുന അവാർഡിനായി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ശിപാർശ ചെയ്തു. സുനിൽ ഛേത്രിക്കുശേഷം ഇന്ത്യൻ ടീമിലെ ഏറ്റവും സീനിയറായ രണ്ടു താരങ്ങളാണ് ഗോൾകീപ്പറായ സന്ധുവും ഫോർവേഡായ ജെജെയും. െഎ.എസ്.എൽ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയുടെ വലകാക്കുന്നത് സന്ധുവാണ്. 2011 മുതൽ നീല ജഴ്സിയണിയുന്ന ജെജെ 23 അന്താരാഷ്ട്ര ഗോളുകൾ നേടിയിട്ടുണ്ട്. െഎ.എസ്.എല്ലിൽ ചെന്നൈയിനായി പന്തുതട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.