ലണ്ടൻ: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ മാറ്റമില്ല. രണ്ടാ ം ടെസ്റ്റിൽ മഴമൂലം ആദ്യദിനം നഷ്ടമായിട്ടും അവസാന ദിനം വിജയപ്രതീക്ഷ നിലനിർത്തി യ ടീമിനെ മൂന്നാം മത്സരത്തിലും കളത്തിലിറക്കാൻ ഇംഗ്ലണ്ട് തീരുമാനിക്കുകയായിരുന്നു. ലോഡ്സിലും അവസരം ലഭിക്കാതിരുന്ന ഒാൾറൗണ്ടർ സാം കറൻ 12ാമനായി ടീമിനൊപ്പമുണ്ട്.
പരിക്കേറ്റ പേസ് ബൗളർ ജെയിംസ് ആൻഡേഴ്സണെ ടീമിൽ ഉൾപ്പെടുത്തിയില്ല. പരമ്പരയിലെ നാല് ഇന്നിങ്സുകളിലും ഫോമിലേക്കുയരാൻ സാധിക്കാതിരുന്ന ഒാപണർ ജേസൺ റോയിക്ക് ഒരവസരംകൂടി നൽകാൻ മാനേജ്മെൻറ് തീരുമാനിക്കുകയായിരുന്നു.
ടീം: റോറി ബേൺസ്, ജേസൺ റോയ്, ജോ റൂട്ട് (ക്യാപ്റ്റൻ), ജോ ഡെൻലി, ബെൻ സ്റ്റോക്സ്, ജോസ് ബട്ലർ, ജോണി ബെയർസ്റ്റോ, ക്രിസ് വോക്സ്, ജോഫ്ര ആർച്ചർ, സ്റ്റുവർട്ട് ബ്രോഡ്, ജാക് ലീച്ച്, സാം കറൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.