ലണ്ടൻ: ലോക ക്രിക്കറ്റിലെ ഏറ്റവും കെട്ടിഘോഷിക്കപ്പെടുന്ന പരമ്പരയാണ് ഇംഗ്ലണ്ടും ആ സ്ട്രേലിയയും കൊമ്പുകോർക്കുന്ന ആഷസ് പരമ്പര. 137 വർഷം മുമ്പ് തുടക്കംകുറിച്ച ആഷസ് പരമ്പരയുടെ 71ാം പതിപ്പിനാണ് ഇത്തവണ ഇംഗ്ലണ്ടിൽ ആഗസ്റ്റ് ഒന്നിന് തുടക്കമാവുന് നത്. സമീപകാല പതിവുപോലെ അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ആസ്ട്രേലിയയ ാണ് നിലവിലെ ജേതാക്കൾ. 2017ൽ സ്വന്തം മണ്ണിൽ നടന്ന പരമ്പരയിൽ 4-0ത്തിനായിരുന്നു ഒാസീസിെൻറ വിജയം. ഇതടക്കം അവസാനം നടന്ന നാല് ആഷസുകളിലും ആതിഥേയരാണ് ജയം സ്വന്തമാക്കിയത്. 2013ൽ ഇംഗ്ലണ്ട്, അതേ വർഷം വീണ്ടും നടന്നപ്പോൾ ആസ്ട്രേലിയ, 2015ൽ ഇംഗ്ലണ്ട് എന്നിങ്ങനെ. 2010ൽ ആസ്ട്രേലിയൻ മണ്ണിൽ ഇംഗ്ലണ്ട് 3-1ന് നേടിയ വിജയമാണ് ഇൗ ട്രെൻഡിെൻറ സമീപകാല അപവാദം. 1989 മുതൽ 2002 വരെ തുടർച്ചയായ എട്ട് ആഷസുകൾ സ്വന്തമാക്കി ആസ്ട്രേലിയ ആധിപത്യം സ്ഥാപിച്ചശേഷം 2005ലാണ് ഇംഗ്ലണ്ടിന് കപ്പ് തിരിച്ചുപിടിക്കാനായത്.
മുൻതൂക്കം ഇംഗ്ലണ്ടിന്
ഇത്തവണ മുൻതൂക്കം ഇംഗ്ലണ്ടിനാണെന്നാണ് കരുതപ്പെടുന്നത്. ഏകദിന ലോകകപ്പിലെ വിജയം ടെസ്റ്റിൽ ഗുണംചെയ്യില്ലെങ്കിലും ടീമിെൻറ ആത്മവിശ്വാസം ഏറെ ഉയർത്തിയെന്നത് നേട്ടമാണ്. അയർലൻഡിനോട് പരുങ്ങിയെങ്കിലും ആധികാരിക ജയം കരസ്ഥമാക്കിയ ഇംഗ്ലണ്ട് നിരയിൽ ജെയിംസ് ആൻഡേഴ്സൺ മടങ്ങിയെത്തുന്നതോടെ ടീം സന്തുലിതമാവും. ബാറ്റിങ്ങിെൻറ നെട്ടല്ലായ ഡേവിഡ് വാർണർ-സ്റ്റീവൻ സ്മിത്ത് ജോടി തിരിച്ചെത്തുന്നതാണ് ഒാസീസിെൻറ കരുത്ത്.
ആഗസ്റ്റ് ഒന്നു മുതൽ അഞ്ചു വരെ എഡ്ജ്ബാസ്റ്റൺ, 14-18 ലോഡ്സ്, 22-26 ഹെഡിങ്ലി, സെപ്റ്റംബർ 4-8, ഒാൾഡ് ട്രാഫോർഡ്, 12-16 ഒാവൽ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.
ചാരചരിത്രം
1882 ആഗസ്റ്റ് 29ന് ലണ്ടനിലെ ഒാവലിൽ നടന്ന കളിയിൽ ഇംഗ്ലണ്ട് ആസ്ട്രേലിയയോട് തോറ്റു. ഇതേതുടർന്ന് സ് പോർട്ടിങ് ടൈംസ് പത്രത്തിൽ ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചതായും മൃതദേഹം സംസ്കരിച്ച് ചാരം ആസ്ട്രേലിയയിലേക്ക് കൊണ്ടുപോയതായും നോട്ടീസ് പ്രത്യക്ഷപ്പെട്ടു. അതേ വർഷം ഡിസംബറിൽ ആസ്ട്രേലിയയിൽ പരമ്പര കളിക്കാനെത്തിയ ഇവോ ബ്ലിഗിെൻറ ഇംഗ്ലണ്ട് ടീം 2-1ന് ജയിച്ചു. ഇതിനു പിറകെയാണ് അവിടെതന്നെ നടന്ന പ്രദർശന മത്സരത്തിനുശേഷം പ്രതീകാത്മകമായി ചെറു ആഷസ് ട്രോഫി സമ്മാനിക്കപ്പെട്ടത്. പിന്നീടത് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തമായ ട്രോഫിയായി മാറി. ടെറാകോട്ട കൊണ്ട് നിർമിച്ച 11 സെ.മീ. മാത്രം നീളമുള്ള പാത്രമാണ് ആഷസ്. ബ്ലിഗ് മരിച്ചശേഷം മരിൽബോൺ ക്രിക്കറ്റ് ക്ലബിെൻറ (എം.സി.സി) കൈവശമെത്തിയ ഇത് ലോഡ്സിലാണ് സൂക്ഷിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.