അബൂദാബി: ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാന് മുന്നിൽ തകർന്നടിഞ്ഞ് ബംഗ്ലാദേശ്. 136 റൺസിെൻറ ജയത്തോടെ ഗ്രൂപ്പ് ബിയിലെ ചാമ്പ്യൻമാരായാണ് അഫ്ഗാെൻറ സൂപ്പർ ഫോർ പ്രവേശനം. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം കാഴ്ചെവച്ച അഫ്ഗാൻ ബംഗ്ലാ കടുവകൾക്ക് തിരിച്ചടിക്കാനുള്ള ഒരു അവസരവും നൽകിയില്ല. സ്കോർ: അഫ്ഗാൻ - 255/7 ബംഗ്ലാദേശ് - 119 (42.2) എല്ലാവരും പുറത്ത്
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനെ തുടക്കത്തിലെ വിക്കറ്റ് വീഴ്ചക്കുശേഷം ഹഷ്മത്തുല്ല ഷാഹിദി (58), റാഷിദ് ഖാൻ (57) എന്നിവരുടെ അർധസെഞ്ചുറികളും ഗുൽബദിൻ നായിബ് (42), ഒാപണർ മുഹമ്മദ് ഷഹസാദ് (37) എന്നിവരുടെ ചെറുത്തുനിൽപ്പുമാണ് മെച്ചപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. അവസാന ഒാവറുകളിൽ ഗുൽബദിൻ നായിബ്, റാഷിദ് ഖാൻ എന്നിവർ പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിങ്ങാണ് സ്കോർ 250 കടത്തിയത്. അഞ്ച് േഫാറുകളുടെ അകമ്പടിയോടെ 38 പന്തിൽനിന്ന് ഗുൽബദിൻ നായിബ് 42 റൻസ് 32 പന്തിൽനിന്ന് ഒരു സിക്സിെൻറയും എട്ട് ഫോറിെൻറയും പിൻബലത്തിൽ റാഷിദ്ഖാൻ 57 റൺസും നേടിയപ്പോൾ അവസാന അഞ്ച് ഒാവറിൽ അഫ്ഗാൻ സ്കോർബോർഡിലെത്തിയത് 57 റൺസ്.
മറുപടി ബാറ്റിങ്ങിൽ അഫ്ഗാൻ ബൗളിങ്ങിന് മുന്നിൽ കടുവകൾ പരുങ്ങുന്ന കാഴ്ചയായിരുന്നു. 43 റൺസെടുക്കുന്നതിനിടെ നാല് മുൻനിര വിക്കറ്റുകൾ പിഴുത് അഫ്ഗാൻ ബംഗ്ലാദേശിെൻറ അടിത്തറ ഇളക്കി. ശാകിബുൽ ഹസൻ 32ഉം മഹമൂദുല്ല 27ഉം മൊസദ്ദെക് ഹുസൈൻ 26ഉം റൺസെടുത്തതാണ് ബംഗ്ലാദേശ് നിരയിലെ മികച്ച പ്രകടനങ്ങൾ ബാക്കിയുള്ള എല്ലാവരും രണ്ടക്കം കാണാതെയാണ് പുറത്തായത്. അഫ്ഗാൻ ബൗളർമാരിൽ മുജീബുറഹ്മാൻ, ഗുൽബദിൻ നായ്ബ്, റാഷിദ് ഖാൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.