പന്തിൽ കൃത്രിമം: മാപ്പ് മറഞ്ഞ് ക്രിക്കറ്റ് ഒാസ്ട്രേലിയ 

മെൽബൺ: പന്ത് ചുരണ്ടൽ വിവാദത്തിൽ മാപ്പ് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ. സംഭവത്തിൽ കോച്ച് ഡാരൻ ലീമാന് പങ്കില്ലെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് മേധാവി ജയിംസ് സതർലൻഡ് വ്യക്തമാക്കി. ലീമാൻ ടീമിന്‍റെ കോച്ചായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ക്യാപ്റ്റന്‍ സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ മാത്രമാണ് കൃത്രിമം കാണിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.  ഇവര്‍ക്കെതിരെ അടുത്ത 24 മണിക്കൂറുകള്‍ക്കുള്ളില്‍ കടുത്ത നടപടിയുണ്ടാകും. ഈ മൂന്ന് താരങ്ങളെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ച് വിളിച്ചിട്ടുണ്ട്. ഇവര്‍ക്ക് പകരക്കാരായി മാത്യു, റിന്‍ഷാ, ജോയ് ബണ്‍സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരെ പരമ്പരയില്‍ ശേഷിക്കുന്ന മത്സരങ്ങളിലേക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. ടിം പെയിനായിരിക്കും ടീമിനെ നയിക്കുകയെന്നും ജയിംസ് സതർലൻഡ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

Tags:    
News Summary - Australia ball-tampering: Steve Smith, David Warner & Cameron Bancroft sent home from SA-Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.