സിഡ്നി: സാമ്പത്തികമായി വിജയിക്കില്ലെന്ന് വിലയിരുത്തി ഇൗ വർഷം ബംഗ്ലാദേശിനെതിരെ കളിക്കാൻ തീരുമാനിച്ച പരമ്പര ആസ്ട്രേലിയ ഉപേക്ഷിച്ചു. ഐ.സി.സി ഫ്യൂച്ചര്‍ ടൂര്‍സ് പ്രോഗ്രാം പ്രകാരം ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളുമായിരുന്നു പര്യടനത്തിൽ കളിക്കാൻ തീരുമാനിച്ചിരുന്നത്.
ടെസ്റ്റ് പരമ്പര നടക്കുന്ന സമയത്ത് തന്നെ ആസ്ട്രേലിയയിൽ ഫുട്ബാൾ സീസൺ തുടങ്ങുന്നതിനാൽ ടി.വി സംപ്രേഷണത്തിന് ചാനലുകളെ ലഭിക്കാൻ ബുദ്ധിമുട്ടാവുന്നതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ സി.ഇ.ഒ ജെയിംസ് സതർലാൻഡ് വ്യക്തമാക്കി.
2003ലാണ് ആസ്ട്രേലിയയില്‍ ബംഗ്ലാദേശ് അവസാനമായി ടെസ്റ്റ് കളിച്ചത്. എന്നാൽ, 2008ൽ അവർ മൂന്ന് ഏകദിനങ്ങൾ കളിച്ചിരുന്നു. ഏകദിന പരമ്പര മാത്രം കളിക്കുവാനുള്ള ശ്രമങ്ങള്‍ ബംഗ്ലാദേശ് ബോര്‍ഡ് ആലോചിക്കുന്നുണ്ടെങ്കിലും ക്രിക്കറ്റ് ആസ്ട്രേലിയയിൽനിന്നും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.