സിഡ്നി: ഇന്ത്യയിൽ നിന്നും ടെസ്റ്റിലെ ഒന്നാം റാങ്ക് തിരിച്ചുപിടിച്ചെങ്കിലും ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം തൃപ്തരല്ല. ഇന്ത്യയെ അവരുടെ മണ്ണിൽ വെച്ച് തോൽപിക്കുകയാണ് ഏറ്റവും വലിയ ലക്ഷ്യമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആസ്ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാംഗർ. പന്ത്ചുരണ്ടൽ വിവാദത്തിൽ ആടിയുലഞ്ഞ ശേഷം പഴയ പ്രതാപത്തിലേക്ക് നടന്നടുക്കുന്ന ഓസീസ് വെള്ളിയാഴ്ചയാണ് ഇന്ത്യയിൽ നിന്നും ഒന്നാം റാങ്ക് പിടിച്ചടക്കിയത്.
‘ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പാണ് ഞങ്ങളുടെയും ലക്ഷ്യം. ഇന്ത്യയെ ഇന്ത്യയിലെത്തി തോൽപിക്കുകയും അവർ തിരിച്ച് ആസ്ട്രേലിയയിലെത്തുേമ്പാൾ വീണ്ടും തോൽപിക്കുകയും ചെയ്യണമെന്നതാണ് ഏറ്റവും വലിയ ലക്ഷ്യം’ ലാംഗർ ക്രിക്കറ്റ് ആസ്ട്രേലിയ വെബ്സൈറ്റിനോട് പറഞ്ഞു.
‘ഏറ്റവും മികച്ച ടീമിനെ കീഴടക്കിയാൽ മാത്രമേ നിങ്ങൾക്ക് മികച്ചവരെന്ന് വിലയിരുത്തപ്പെടാൻ സാധിക്കൂ. ഒന്നാം സ്ഥാനത്തെത്തുന്നത് വലിയ കാര്യമാണ്. പക്ഷെ ഒന്നാം സ്ഥാനത്തിരിക്കുമ്പോള്‍ മറ്റുള്ളവര്‍ നിങ്ങളെ പിന്തുടരുമെന്ന കാര്യം മറക്കരുത്. അതുകൊണ്ട് ഞങ്ങൾക്ക് ഇനിയും കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്’ ലാംഗർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.