സിഡ്നി: ആസ്ട്രേലിയയിലെ കാട്ടുതീയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങേകാൻ നിരവധി കായിക താരങ്ങളാണ് മുന ്നോട്ടുവന്നത്. ദുരിതാശ്വാസത്തിെൻറ ഭാഗമായി സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ തനിക്കേറെ പ്രയപ്പെട്ട ബാഗി ഗ്രീൻ തൊപ്പി ലേലത്തിൽ വെക്കാൻ തീരുമാനിച്ചു.
708 ടെസ്റ്റ് വിക്കറ്റുകൾ വീഴ്ത്തിയ, 145 മത്സരങ്ങൾ നീണ്ട കരിയറിൽ വോൺ കൂടെകൊണ്ടുനടന്ന തൊപ്പിയാണിത്. ആസ്ട്രേലിയൻ കളിക്കാർക്ക് ടെസ്റ്റ് അരങ്ങേറ്റ സമയത്ത് സമ്മാനിക്കുന്ന തൊപ്പിയാണ് ഒരോ ഓസീസ് താരവും കരിയറിലുടനീളം അണിയുന്നത്. ലേലത്തിൽ 3.4 ലക്ഷം ഡോളർ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ നാലുമാസമായി രാജ്യത്തെ ചാമ്പലാക്കുന്ന കാട്ടുതീയിൽ 24 മനുഷ്യർ മരിച്ചിട്ടുണ്ട്. 50 കോടി ജീവജാലങ്ങൾ അഗ്നിക്കിരയായതായും റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.