?????????????? ???????? ????????????? ??????????????? ???????????? ???? ?????????? ???????????

സ്റ്റോണിസിന്‍െറ വെടിക്കെട്ടും രക്ഷിച്ചില്ല; ഓസീസിനെതിരെ ന്യൂസിലന്‍ഡിന് ആറു റണ്‍സ് ജയം

ഓക്ലന്‍ഡ്: കരിയറിലെ രണ്ടാം രാജ്യാന്തര മത്സരത്തില്‍ സെഞ്ച്വറിയുമായി പുതുമുഖതാരം മാര്‍കോസ് സ്റ്റോണിസ് ടീമിനെ നയിച്ചെങ്കിലും ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ആസ്ട്രേലിയക്ക് തോല്‍വി. സന്ദര്‍ശകരെ ആറു റണ്‍സിന് തോല്‍പിച്ചാണ് കിവികള്‍ ഓക്ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ഓസീസിന്‍െറ വിജയം തട്ടിപ്പറിച്ചെടുത്തത്. ആദ്യം ബാറ്റുചെയ്ത ന്യൂസിലന്‍ഡ് ഒമ്പതിന് 286 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ ഓസീസ് 47 ഓവറില്‍ 280ന് പുറത്തായി. 
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (61) മികച്ച തുടക്കം കുറിച്ചെങ്കിലും മറുതലക്കല്‍ വിക്കറ്റ് കീപ്പര്‍ ടോം ലാദമിനും (7) ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിനും (24) റോസ് ടെയ്ലറിനും (16) കാര്യമായി പിടിച്ചുനില്‍ക്കാനായില്ല. അഞ്ചാമതത്തെിയ നീല്‍ ബ്രൂം അര്‍ധസെഞ്ച്വറിയുമായും (73) ഓള്‍റൗണ്ടര്‍ ജയിംസ് നീഷാം 48 റണ്‍സുമായും തിളങ്ങിയതാണ് ടീം സ്കോര്‍ 200 കടത്താന്‍ സഹായിച്ചത്. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ കങ്കാരുക്കള്‍ക്ക് ഓപണര്‍മാരായ ആരോണ്‍ ഫിഞ്ചിനെയും (4) ട്രാവിസ് ഹെഡിനെയും (5) പെട്ടെന്നു നഷ്ടമായി. പിന്നീട് ഷോണ്‍ മാര്‍ഷും (16) പീറ്റര്‍ ഹാന്‍സ്കോമ്പും (7) ഗ്ളെന്‍ മാക്സ്വെല്ലും (20) സാം ഹീസ്ലറ്റും (4) പുറത്തായി ടീം വന്‍ റണ്‍സിന്‍െറ തോല്‍വി മുന്നില്‍കണ്ടു നില്‍ക്കെയാണ് മാര്‍കോസ് സ്റ്റോണിസ് എത്തുന്നത്. 11 സിക്സും 9 ഫോറുമായി 146 റണ്‍സെടുത്ത് പുറത്താകാതെ നിന്നെങ്കിലും 47ാം ഓവറില്‍ 280 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
Tags:    
News Summary - australia new zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.