സിഡ്നി: അവസാന മത്സരത്തിൽ ന്യൂസിലൻഡിനെ 279 റൺസിന് കീഴടക്കി ആസ്ട്രേലിയ ടെസ്റ്റ് പരമ്പര 3-0ത്തിന് തൂത്തുവാരി . നാലാം ദിനം ആദ്യം ബാറ്റുകൊണ്ട് കരുത്തുകാട്ടിയ ആതിഥേയർ ശേഷം പന്തുകൊണ്ടും മികവ് കാണിച്ചാണ് ജയം കൈപ്പിടിയ ിെലാതുക്കിയത്. സ്കോർ: ആസ്ട്രേലിയ: 454 & 217/2 ഡിക്ല, ന്യൂസിലൻഡ് 256 & 136 (ലക്ഷ്യം 416).
ഡേവിഡ് വാർണറിെൻറ (111 നോട്ടൗട്ട്) സെഞ്ച്വറി മികവിൽ രണ്ടാം ഇന്നിങ്സിൽ 217ന് രണ്ട് എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഓസീസ് കിവീസിന് 416 റൺസ് വിജയലക്ഷ്യം വെച്ചുവീട്ടി. നഥാൻ ലിേയാൺ ഒരുക്കിയ സ്പിൻ ചുഴലിക്കു മുന്നിൽ ന്യൂസിലൻഡ് 47.5 ഓവറിൽ 136 റൺസിന് കറങ്ങിവീണു. ലിയോൺ അഞ്ചുവിക്കറ്റ് വീഴ്ത്തി. 24ാം ടെസ്റ്റ് സെഞ്ച്വറി നേടിയ വാർണർക്കൊപ്പം മാർനസ് ലബുഷെയ്ൻ (59) അർധസെഞ്ച്വറിയും തികച്ചു. കോളിൻ ഡി ഗ്രാൻഡ്ഹോമാണ് (52) കിവീസ് നിരയിലെ ടോപ് സ്കോറർ.
22 റൺസെടുത്ത് പുറത്തായ റോസ് ടെയ്ലർ ന്യൂസിലൻഡിെൻറ ടെസ്റ്റിലെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനായി. സ്റ്റീഫൻ ഫ്ലെമിങ്ങിനെയാണ് (7172) ടെയ്ലർ മറികടന്നത്. ആസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് മൂന്നുവിക്കറ്റ് വീഴ്ത്തി. പരമ്പര ജയത്തോെട ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയുമായുള്ള (360 പോയൻറ്) പോയൻറ് വ്യത്യാസം ആസ്ട്രേലിയ (296) കുറവ് വരുത്തി. ഇരട്ടസെഞ്ച്വറിയടക്കം പരമ്പരയിലുടനീളം മികച്ച ബാറ്റിങ് കാഴ്ചവെച്ച ലബുഷെയ്നാണ് പരമ്പരയുടെ താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.