നോട്ടിങ്ഹാം: ലോകകപ്പിൽ ആസ്ട്രേലിയക്ക് തുടർച്ചയായ രണ്ടാം ജയം. വെസ്റ്റിൻഡീസിനെ 15 റൺസ ിനാണ് ഒാസീസ് പരാജയപ്പെടുത്തിയത്. സ്കോർ: ആസ്ട്രേലിയ: 288 (49), വിൻഡീസ് 273/9 (50). 289 റൺസ് ലക്ഷ്യം തേടിയിറങ്ങിയ വെസ് റ്റിൻഡീസിന് 46 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസർ മിച്ചൽ സ്റ്റാർകാണ് തടയിട്ടത്. വിൻഡീസ് നിരയിൽ ഷായ ് ഹോപ് (68), ക്യാപ്റ്റൻ ജാസൻ ഹോൾഡർ (51), നികോളസ് പൂരാൻ (40) എന്നിവരാണ് ചെറുത്തുനിന്നത്. ക്രിസ് ഗെയ്ൽ 21 റൺസിന് പുറത്തായി.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഒാസീസ് തുടക്കത്തിലെ തകർച്ചക്കുശേഷം വാലറ്റക്കാരൻ നതാൻ കോർട്ടർ നൈലിെൻറയും (92) സ്റ്റീവൻ സ്മിത്തിെൻറയും (73) തകർപ്പൻ ബാറ്റിങ്ങിെൻറ കരുത്തിലാണ് മികച്ച സ്കോർ കുറിച്ചത്. അഞ്ചിന് 79 എന്ന നിലയിൽ തകർന്നശേഷമായിരുന്നു ഒാസീസ് ഉയിർത്തെഴുന്നേൽപ്. ആറാം വിക്കറ്റിൽ സ്മിത്തും അലക്സ് കാരിയും (45) ചേർന്ന് 68 റൺസ് കൂട്ടുകെട്ടുണ്ടാക്കിയശേഷം കോർട്ടർ നൈൽ ക്രീസിലെത്തിയതോടെയാണ് ആസ്ട്രേലിയയുടെ സ്കോർ കുതിച്ചത്. സ്മിത്തും കോർട്ടർ നൈലും ഏഴാം വിക്കറ്റിന് 82 പന്തിൽ 102 റൺസ് ചേർത്തു. ഇതോടെ അവസാന ഒമ്പത് ഒാവറിൽ ഒാസീസ് 81 റൺസടിച്ചു.
60 പന്തിൽ നാല് സിക്സും എട്ട് ഫോറും പായിച്ച കോർട്ടർ നൈൽ ലോകകപ്പിൽ എട്ടാം നമ്പർ ബാറ്റ്സ്മാെൻറ മികച്ച സ്കോർ കുറിച്ചശേഷമാണ് മടങ്ങിയത്. ഏകദിനത്തിൽ ആദ്യ അർധശതകം കണ്ടെത്തിയ കോർട്ടർ നൈലിെൻറ മുമ്പത്തെ മികച്ച സ്കോർ 34 ആയിരുന്നു.
ആസ്ട്രേലിയൻ നിരയിൽ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (6), ഡേവിഡ് വാർണർ (3), ഉസ്മാൻ ഖ്വാജ (13), ഗ്ലെൻ മാക്സ്വെൽ (0), മാർകസ് സ്റ്റോയ്നിസ് (19) എന്നിവർ തിളങ്ങിയില്ല. വിൻഡീസിനായി കാർലോസ് ബ്രാത്വൈറ്റ് മൂന്നും ഒാഷെയ്ൻ തോമസ്, ഷെൽഡൻ കോട്രൽ, ആന്ദ്രെ റസൽ എന്നിവർ രണ്ടും ഹോൾഡർ ഒരു വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.