സ്​മിത്തും വാർണറും തിരിച്ചെത്തി; ഓസീസ്​ ലോകകപ്പ്​ ടീം പ്രഖ്യാപിച്ചു

ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ആസ്‌ട്രേലിയന്‍ ക്രിക്കറ്റ്​ ടീമിനെ പ്രഖ്യാപിച്ചു. ആരോണ്‍ ഫിഞ്ച് നയിക്ക ുന്ന ടീമിലേക്ക് ബാളിൽ കൃത്രിമം കാട്ടിയതിന്​ സസ്‌പെന്‍ഷനിലായിരുന്ന മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വ ാര്‍ണറും തിരിച്ചെത്തി. ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമാണ് ഇരുവരുടെയും വരവ്​. എന്നാ ല്‍ മടങ്ങിവരവില്‍ സ്മിത്തിന് നായകസ്ഥാനം നൽകിയില്ല.

ഇന്ത്യ-പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് ഏകദിന പരമ്പര സ്വന്തമാക്കിയ ഫിഞ്ചിനെ നായകസ്ഥാനത്ത് നിലനിര്‍ത്തുകയായിരുന്നു. വാര്‍ണറും സ്മിത്തും ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ പീറ്റര്‍ഹാന്‍സ്‌കോമ്പ്, ജോഷ് ഹെസല്‍വുഡ് എന്നിവര്‍ക്ക് ടിമിലിടം നേടാനായില്ല. ഇതില്‍ ഹാന്‍ഡ്‌സ്‌കോമ്പിനെ പുറത്താക്കിയതാണ് ഏവരെയും അമ്പരപ്പിച്ചത്. ഇന്ത്യ-പാകിസ്താന്‍ പരമ്പരകളില്‍ മികച്ചഫോമിലായിരുന്നു ഹാന്‍ഡ്‌സ്‌കോമ്പ്.

അതേസമയം മികച്ച ഫോമിലല്ലെങ്കിലും ഷോണ്‍ മാര്‍ഷ് ടീമിലിടം നേടി. ഇന്ത്യക്കെതിരെയും പാകിസ്താനെതിരെയും പരമ്പര സ്വന്തമാക്കിയ ടീമില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നും അവരുടെ ലോകകപ്പ് ടീമിനില്ല. ബൗളിങ് വിഭാഗത്തിന് കരുത്തുകൂട്ടാന്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മടങ്ങിയെത്തിയപ്പോള്‍ സ്പിന്നര്‍മാരായി ആദം സാമ്പ, നഥാന്‍ ലയോണ്‍ എന്നിവരാണുള്ളത്.

ആസ്‌ട്രേലിയ ടീം: ആരോണ്‍ ഫിഞ്ച്(നായകന്‍) ജേസണ്‍ ബെഹ്രണ്ടോഫ്, അലക്‌സ് കാരി(വിക്കറ്റ് കീപ്പര്‍)നഥാന്‍ കോള്‍ട്ടര്‍ നെയില്‍, പാറ്റ് കമ്മിന്‍സ്, ഉസ്മാന്‍ ഖവാജ, നഥാന്‍ ലയോണ്‍, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വല്‍, ജൈ റിച്ചാഡ്‌സണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ആദം സാമ്പ.

Tags:    
News Summary - Australia World Cup 2019 Squad-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.