സിഡ്നി: ക്രിക്കറ്റ് ആസ്ട്രേലിയയും കളിക്കാരും തമ്മിലെ വേതന കരാർ തർക്കം അനിശ്ചിതമായി തുടരുന്നതിനിടെ ദക്ഷിണാഫ്രിക്കൻ സന്ദർശനം ബഹിഷ്കരിക്കുന്നതായി ഒാസീസ് െപ്ലയേഴ്സ് അസോസിയേഷൻ (ആസ്ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻസ്). ജൂലൈ 12ന് തുടങ്ങുന്ന പരമ്പര ബഹിഷ്കരിക്കുന്നതായി െപ്ലയേഴ്സ് അസോസിയേഷൻ മാധ്യമങ്ങളെ അറിയിച്ചു.
സിഡ്നിയിൽ നടന്ന അടിയന്തര മീറ്റിങ്ങിലാണ് തീരുമാനം. വെള്ളിയാഴ്ചക്കുള്ളിൽ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ ക്രിക്കറ്റ് ആസ്ട്രേലിയ തയാറായാൽമാത്രമേ തീരുമാനം മാറ്റുകയുള്ളൂവെന്നും ആസ്ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ (എ.സി.എ) ചീഫ് എക്സിക്യൂട്ടിവ് അലിസ്റ്റയർ നികളസ് അറിയിച്ചു. 20 വർഷമായി കളിക്കാർക്ക് ലാഭവിഹിതം നൽകുന്ന പതിവ് റദ്ദാക്കുകയും സീനിയർ താരങ്ങൾക്ക് മാത്രം കൂടുതൽ വേതനം നൽകുകയും ചെയ്യുന്ന രീതിയിലാണ് പുതിയ കരാർ ക്രിക്കറ്റ് ആസ്ട്രേലിയ തയാറാക്കിയിരിക്കുന്നത്. എന്നാൽ, ഇത് ക്രിക്കറ്റേഴ്സ് അസോസിയേഷൻ അംഗീകരിച്ചില്ല. ചർച്ചകൾ നടന്നെങ്കിലും വേതനത്തിെൻറ കാര്യത്തിൽ അസോസിയേഷൻ അംഗങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്ന തീരുമാനമെടുക്കാൻ ക്രിക്കറ്റ് ആസ്ട്രേലിയക്ക് സാധിക്കാതിരുന്നതോടെ തർക്കം നീളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.