ന്യൂഡല്‍ഹി: രാജ്യത്തിന്‍െറ ആദരമായ പദ്മ പുരസ്കാര തിളക്കത്തില്‍ കായിക ഇന്ത്യയും. ഒളിമ്പിക്സിലും ഹോക്കിയിലും ക്രിക്കറ്റിലും നേട്ടങ്ങള്‍ പിറന്ന വര്‍ഷത്തില്‍ എട്ട് കായികതാരങ്ങളാണ് പരമോന്നത സിവിലിയന്‍ പുരസ്കാരങ്ങളിലൊന്നായ പദ്മശ്രീക്ക് അര്‍ഹരായത്.
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി, റിയോ ഒളിമ്പിക്സ് ഗുസ്തിയിലെ വെങ്കലമെഡല്‍ ജേതാവ് സാക്ഷി മാലിക്, ജിംനാസ്റ്റിക്സ് താരം ദീപ കര്‍മാകര്‍, പാരാലിമ്പിക്സ് സ്വര്‍ണജേതാവ് മാരിയപ്പന്‍ തങ്കവേലു, വെള്ളിനേടിയ ദീപ മാലിക്, മലയാളികൂടിയായ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ്, ഡിസ്കസ് ത്രോ താരം വികാസ് ഗൗഡ, ബൈ്ളന്‍ഡ് ക്രിക്കറ്റ് ക്യാപ്റ്റന്‍ ശേഖര്‍ നായിക് എന്നിവരാണ് പദ്മശ്രീ പുരസ്കാരത്തിന് അര്‍ഹരായത്. അതേസമയം, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ക്ക് കായികതാരങ്ങളെ പരിഗണിച്ചില്ല.
ഇന്ത്യന്‍ ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനായി ചുമതലയേറ്റതിനു പിന്നാലെയാണ് കോഹ്ലിയെ തേടി പദ്മശ്രീ അവാര്‍ഡത്തെുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.