സിഡ്നി: ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗൺ ടെസ്റ്റിൽ പന്തിൽ കൃത്രിമം കാണിക്കുന്നതിന് സഹായിച്ച സ്റ്റീവ് സ്മിത്തിനെ നായക സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആസ്ട്രേലിയൻ സർക്കാർ. കൃത്രിമം കാണിക്കാൻ നായകൻ കൂട്ടുനിന്നതിന് നടപടിയെടുക്കണമെന്നും സർക്കാർ ക്രിക്കറ്റ് ആസ്ട്രേലിയയോട് ആവശ്യപ്പെട്ടു. ക്രിക്കറ്റ് താരം രാജ്യത്തിന് അവമതിപ്പുണ്ടാക്കിയെന്നും ആസ്ട്രേലിയൻ സർക്കാർ തുറന്നടിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഓസ്ട്രേലിയൻ സർക്കാർ പ്രശ്നത്തിൽ ഇടപെടുന്നത്. സംഭവത്തിൽ ഞെട്ടലും നിരാശയും രേഖപ്പെടുത്തി ഓസീസ് പ്രധാനമന്ത്രി മാൽക്കം ടേൺബുളും രംഗത്തുവന്നിരുന്നു.
കേപ്ടൗൺ ടെസ്റ്റിൽ കാമറോൺ ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാണിച്ചത് വൻ വിവാദമായതോടെയാണ് നടപടിക്കായി ആസ്ട്രേലിയൻ സർക്കാറിെൻറ സമ്മർദ്ദം. ഇത് താനും അറിഞ്ഞു കൊണ്ടാണെന്ന് സ്മിത്ത് വാർത്താ സമ്മേളനത്തിൽ സമ്മതിച്ചിരുന്നു.
Oh no ! Bancroft. Very embarrassing. From the looks of it, this is not on. Haven't seen a series marred by controversies like this one in a long long time. The Cricket has been great, but this .. #SAvAUS pic.twitter.com/2uNhxtBXTv
— Mohammad Kaif (@MohammadKaif) March 24, 2018
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിെൻറ മൂന്നാം ദിനത്തിലാണ് ഒാസീസ് ഫീൽഡർ കാമറൂൺ ബാൻക്രോഫ്റ്റ് പാൻറ്സിെൻറ പോക്കറ്റിൽ ഒളിപ്പിച്ച സാന്‍ഡ് പേപ്പറുപയോഗിച്ച് പന്ത് ചുരണ്ടുന്നത് വിഡിയോയിൽ കുരുങ്ങിയത്. സംഭവം വിവാദമായതോടെ മുൻ താരങ്ങളടക്കം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മർക്രവും എ.ബി. ഡിവില്ലിയേഴ്സും ബാറ്റ് ചെയ്യുന്നതിനിടെയാണ് ബാൻക്രോഫ്റ്റിെൻറ പന്ത് ചുരണ്ടൽ. നടപടി ശ്രദ്ധയിൽ പെട്ട ഫീൽഡ് അമ്പയർമാർ താരത്തെ വിളിച്ച് വിശദീകരണം തേടിയെങ്കിലും പന്ത് മാറ്റാതെ കളി തുടർന്നു. മത്സര ശേഷം മാച്ച് റഫറി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഒാസീസ് ഇതിഹാസം ഷെയ്ൻ വോൺ ഉൾപ്പെടെ മുൻ താരങ്ങൾ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കളികഴിഞ്ഞ ശേഷം മാധ്യമങ്ങൾക്ക് മുമ്പാകെയെത്തിയ ബ്രാൻക്രോഫ്റ്റ് തെറ്റുപറ്റിയതായി സമ്മതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.