സിഡ്നി: പന്ത് ചുരണ്ടൽ വിവാദത്തിലൂടെ ക്രിക്കറ്റ് ലോകത്തിന് നാണക്കേടുണ്ടാക്കിയ ആസ്ട്രേലിയൻ ടീമിെൻറ തലപ്പത്തുള്ളവർ ഒടുവിൽ കണ്ണീരുമായി മാധ്യമങ്ങൾക്ക് മുന്നിൽ. നായകസ്ഥാനത്തുനിന്ന് പുറത്താക്കപ്പെടുകയും ഒരുവർഷം വിലക്ക് ലഭിക്കുകയും ചെയ്ത സ്റ്റീവ് സ്മിത്ത് ദക്ഷിണാഫ്രിക്കയിൽനിന്ന് നാട്ടിൽ തിരിച്ചെത്തി സിഡ്നി വിമാനത്താവളത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ മാപ്പുപറഞ്ഞ് കരഞ്ഞപ്പോൾ, ദക്ഷിണാഫ്രിക്കയിൽ അവസാന ടെസ്റ്റിന് മുന്നോടിയായി ജൊഹാനസ്ബർഗിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ നിറകണ്ണുകളുമായി കോച്ച് ഡാരൻ ലെഹ്മാൻ തെൻറ രാജിവാർത്ത പ്രഖ്യാപിക്കുകയും ചെയ്തു. നാട്ടിലെത്തിയ കാമറോൺ ബാൻക്രോഫ്റ്റ് പെർത്ത് സ്റ്റേഡിയത്തിൽ വാർത്തസമ്മേളനം നടത്തി മാപ്പുപറഞ്ഞപ്പോൾ നാട്ടിലേക്കുള്ള യാത്രക്കിടെ ഡേവിഡ് വാർണർ സമൂഹമാധ്യമത്തിലൂടെ മാപ്പപേക്ഷിച്ചു.
Watch LIVE: Steve Smith addresses the media after returning home to Sydney https://t.co/ljh0A32bMh
— cricket.com.au (@CricketAus) March 29, 2018
എെൻറ പിഴ; പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു -സ്മിത്ത്
ക്യാപ്റ്റനെന്ന നിലയിൽ സംഭവങ്ങളുടെ പൂർണ ഉത്തരവാദിത്തം പൂർണമായും എനിക്കാണ്. തീരുമാനമെടുക്കുന്നതിൽ എനിക്ക് പിഴവ് പറ്റി. അതിെൻറ പ്രത്യാഘാതങ്ങളെല്ലം ഇപ്പോഴെനിക്കറിയാം. എെൻറ നേതൃത്വത്തിെൻറ പരാജയമാണിത്. എെൻറ തെറ്റിന് പ്രായശ്ചിത്തമായി എന്തുചെയ്യാനും ഒരുക്കമാണ്. ഇൗ പരീക്ഷണം വിജയകരമായി മറികടക്കാൻ കഴിഞ്ഞാൽ, മറ്റുള്ളവർക്ക് പാഠമാവാൻ കഴിഞ്ഞാൽ അതായിരിക്കും മികച്ച മാറ്റം. ജീവിതകാലം മുഴുവൻ ഇൗ പിഴയിൽ ഞാൻ പശ്ചാത്തപിക്കും. ഞാൻ തികച്ചും തകർന്നിരിക്കുകയാണ്. കാലം കഴിയുേമ്പാൾ ആദരവ് വീണ്ടെടുക്കാനാവുമെന്നാണ് പ്രതീക്ഷ.
ആസ്ട്രേലിയൻ ടീമിെൻറ നായകനായപ്പോൾ ഞാൻ ആദരിക്കപ്പെടുകയായിരുന്നു. ലോകത്തെ ഏറ്റവും മികച്ച കളിയായ ക്രിക്കറ്റ് എനിക്ക് ജീവിതമായിരുന്നു. ഇനിയും അങ്ങനെയാവുമെന്നാണ് എെൻറ പ്രതീക്ഷ. നല്ലയാളുകൾ തെറ്റുകൾ വരുത്തും. വമ്പൻ തെറ്റാണ് ഞാൻ വരുത്തിയത്. ആരെയും കുറ്റപ്പെടുത്താനില്ല. ടീമിെൻറ ക്യാപ്റ്റനായ എനിക്കാണ് കേപ്ടൗണിൽ സംഭവിച്ചതിെൻറ പൂർണ ഉത്തരവാദിത്തം. തെറ്റായ തീരുമാനമെടുക്കുന്നതിനുമുമ്പായി അതിലൂടെ നിങ്ങൾ വിഷമിപ്പിക്കുന്നവരെ കുറിച്ചോർക്കണം എന്നതാണ് ഇത് എനിക്ക് നൽകുന്ന പാഠം. മാതാപിതാക്കെളയും മറ്റു കുടുംബാംഗങ്ങളെയും ഞാൻ ഏറെ വേദനിപ്പിച്ചു. എനിക്കേറെ നിരാശയുണ്ട്. മാപ്പ്, ക്രിക്കറ്റിനോടും പൊതുജനങ്ങളോടും.
DEVASTATING!
— Michael Clarke (@MClarke23) March 29, 2018
Haven't Australia made enough of a spectacle of Steve Smith? I'm blown by what he is being put through.
— Harsha Bhogle (@bhogleharsha) March 29, 2018
Tough to watch Cameron & Steve go through the 2 statements they just made. They will learn from this & be better in the future I’m sure!
— Mitchell Johnson (@MitchJohnson398) March 29, 2018
Still reeling from watching Steve Smith’s anguish at his press conference tonight. We rarely see such genuine contrition in public life. All credit to him and Cameron Bancroft for owning their actions and fronting the media. I really hope they’re well supported.
— Jenny Brockie (@JenBrockie) March 29, 2018
That was a very moving press conference with Smith. A broken man. A bewildering fall from grace.
— Jonathan Agnew (@Aggerscricket) March 29, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.